നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയും.കെ.പി.സി.സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കെ.സുധാകരന്‍ എം.പിക്ക് നല്‍കും.മത്സര രംഗത്തേക്ക് വരുന്ന ഡി.സി.സി പ്രസിഡന്റുമാരും സ്ഥാനം ഒഴിയും. മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊയിലാണ്ടിയിലോ കല്‍പ്പറ്റയിലോ മത്സരിക്കാനാണാ സാധ്യത.
ഇടഞ്ഞു നിന്നവരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് താല്‍ക്കാലിക ചുമതല കെ.സുധാകരന്‍ എം.പിക്ക് നല്‍കുന്നത്. നിലവില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റാണ് കെ.സുധാകരന്‍. എം.പിമാരെ സംസ്ഥാന രാഷ്ട്രീയത്തില്‍ തഴയുന്നതായി നേരത്തെ മുതല്‍ പരാതിയുണ്ടായിരുന്നു. നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിച്ച എം.പിമാര്‍ക്ക് സീറ്റില്ലെന്ന് നേരത്തെ തന്നെ നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതാണ് പലരേയും ചൊടിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നേതൃത്വത്തിനെതിരെ കെ.സുധാകരന്‍ ആഞ്ഞടിച്ചിരുന്നു.
കാസര്‍കോട്. കണ്ണൂര്‍, വയനാട്. മലപ്പുറം, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് മാറും.