Special Report

മരടിലെ ഫ്‌ളാറ്റ് പൊളിച്ചിട്ടും അന്വേഷണം ഇഴയുന്നു; രാഷ്ട്രീയനേതാക്കള്‍ക്കെതിരെ തെളിവ് കിട്ടാതെ ക്രൈംബ്രാഞ്ച്

എ പി ഭവിത

തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കിയെങ്കിലും കുറ്റക്കാരെ കണ്ടെത്തുന്നതിനുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി. ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ ഭരണസമിതിയിലെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ തെളിവ് കണ്ടെത്താന്‍ കഴിയാത്തതാണ് അന്വേഷണം ഇഴയാന്‍ ഇടയാക്കിയിരിക്കുന്നത്. മൂന്ന് മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കുമെന്നായിരുന്നു ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരി പറഞ്ഞിരുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം രാഷ്ട്രീയ നേതൃത്വത്തിലേക്ക് നീങ്ങിയിരുന്നെങ്കിലും ഇവര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ല. അന്വേഷണസംഘം പിടിച്ചെടുത്ത മരടിലെ ഫ്‌ളാറ്റുകള്‍ക്ക് അനുമതി നല്‍കിയ രേഖകളില്‍ ഉദ്യോഗസ്ഥരുടെ ഒപ്പുകളാണുള്ളത്. നിര്‍മ്മാണ അനുമതി നല്‍കിയ പഞ്ചായത്ത് ഭരണസമിതിയുടെ പ്രമേയത്തില്‍ ഫ്‌ളാറ്റുകളുടെ പേര് രേഖപ്പെടുത്തിയിട്ടില്ല.

മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, ജൂനിയര്‍ സൂപ്രണ്ടായിരുന്ന പി ഇ ജോസഫ് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎം നേതാവ് ദേവസിയുടെ പങ്കാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ദേവസി പ്രസിഡന്റായിരുന്ന സമയത്ത് പഞ്ചായത്ത് അംഗങ്ങളായിരുന്ന നാല് പേര്‍ ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. സിപിഎം, കോണ്‍ഗ്രസ് അംഗങ്ങളായ ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്‌ളാറ്റുകള്‍ക്ക് അനുമതി നല്‍കിയ മിനുട്‌സില്‍ കൃത്രിമത്വം കാണിച്ചുവെന്നാണ് ഇവരുടെ ആരോപണം. ഈ മൊഴി വെച്ച് അറസ്റ്റിലേക്ക് നീങ്ങാമെന്നാണ് അന്വേഷണം സംഘം കണക്കുകൂട്ടിയിരുന്നത്.

മരടില്‍ മൂന്ന് കേസുകളാണ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി അന്വേഷണം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം ബിനാനിപുരം സ്വര്‍ണക്കവര്‍ച്ചാ കേസിന്റെ അന്വേഷണത്തിലാണ്. മരടിലെ മൂന്ന് കേസുകളിലായി 300 സാക്ഷികളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സാക്ഷികളില്‍ പലരും അന്വേഷണവുമായി സഹകരിക്കുന്നില്ല. വിദേശത്തുള്ളവരുടെ മൊഴി രേഖപ്പെടുത്താനും കഴിഞ്ഞിട്ടില്ല. നാല് ഫ്‌ളാറ്റുകളുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധന പൂര്‍ത്തിയായിട്ടില്ല. അന്വേഷണം ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങിയാല്‍ വിമര്‍ശനത്തിനും പ്രതിഷേധത്തിനും ഇടയാക്കുമെന്നതാണ് ക്രൈംബ്രാഞ്ച് നേരിടുന്ന വെല്ലുവിളി.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT