Special Report

‘പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തു വരില്ല’; അട്ടപ്പാടിയിലെ കുമാറിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം 

എ പി ഭവിത

പാലക്കാട് കല്ലേക്കാട് എആര്‍ ക്യാമ്പിലെ പോലീസുകാരനും അട്ടപ്പാടി സ്വദേശിയുമായ കുമാറിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് കുമാറിന്റെ ഭാര്യ സജിനി മുഖ്യമന്ത്രിക്കും പാലക്കാട് എസ് പിക്കും മനുഷ്യാവകാശ കമ്മീഷനും ബുധനാഴ്ച പരാതി നല്‍കും. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നത് വരെ നിയമപരമായി പോരാടുമെന്ന് കുമാറിന്റെ ബന്ധു പ്രമോദ് ദ ക്യൂവിനോട് പറഞ്ഞു.

അട്ടപ്പാടി കുന്നംചാള ഊരിലെ കുമാറിന്റെ ജഡം കഴിഞ്ഞ 25 ന് ഒറ്റപ്പാലം ലക്കിടി റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. ഷോര്‍ണൂര്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. കല്ലേക്കാട് ഏ ആര്‍ ക്യാമ്പില്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് ജാതിവിവേചനവും മാനസികവും ശാരീരികവുമായ പീഡനവും ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് കുമാറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.

ജുഡീഷ്യല്‍ ആവശ്യമുന്നയിച്ച് ആദിവാസി ആക്ഷന്‍ കൗണ്‍സിലും അട്ടപ്പാടി ആദിവാസി ഉദ്യോഗസ്ഥ സംഘടനയും രംഗത്തുണ്ട്. കുമാര്‍ രണ്ട് മാസം ക്യാമ്പില്‍ പീഡനം അനുഭവിക്കുകയായിരുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പി വി സുരേഷ് പറയുന്നു.

കുമാര്‍ മറ്റുള്ളവരോട് പരാതികള്‍ പറയുന്ന വ്യക്തിയല്ല. വിങ്ങിവിങ്ങി ഈ മാര്‍ഗം സ്വീകരിച്ചതാണോയെന്ന് സംശയമുണ്ട്. ലക്കിടിയില്‍ വന്ന് ആത്മഹത്യ ചെയ്തതെന്തു കൊണ്ടാണെന്ന് സംശയമുണ്ട്. പോലീസില്‍ നിന്നുള്ള അന്വേഷണം സുതാര്യമായിരിക്കില്ല. അവരുടെ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് സാധ്യത.
പി വി സുരേഷ്

നഗ്നനാക്കി നിര്‍ത്തി എസ് ഐയും എഎസ്‌ഐയും മര്‍ദിച്ചുവെന്ന് കുമാര്‍ ഭാര്യയോടും സഹോദരനോടും പറഞ്ഞിരുന്നു. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് സഹോദരനൊപ്പം പോയി കുമാര്‍ പാലക്കാട് എസ്പിയോട് എ ആര്‍ ക്യാമ്പിലെ പീഡനത്തെക്കുറിച്ച് പരാതി അറിയിച്ചിരുന്നു. പ്രശനങ്ങള്‍ പരിഹരിക്കാമെന്ന എസ്പിയുടെ ഉറപ്പിലാണ് കുമാര്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചത്.

ഭാര്യയുടെ പിഎസ് സി പരീക്ഷക്ക് വേണ്ടി കുമാര്‍ രണ്ട് ദിവസം അവധിയെടുത്തു. പ്രസവം കഴിഞ്ഞ വിശ്രമത്തിലായിരുന്ന ഭാര്യയെ ഷൊര്‍ണൂരില്‍ നിന്ന് തിരുവനന്തപുരത്തെ വീട്ടിലേക്ക് പോകാന്‍ ട്രയിന്‍ കയറ്റി വിട്ട കുമാറിനെ പിന്നീട് ലക്കിടിയില്‍ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

കുമാറിന് കോട്ടേഴ്‌സ് നല്‍കുന്നതിലും വിവേചനമുണ്ടായെന്ന് ആരോപണമുണ്ട്. മറ്റൊരാളുടെ കോട്ടേഴ്‌സ് താല്‍ക്കാലികമായ അനുവദിക്കുകയായിരുന്നു. ഇത് ഒഴിയാന്‍ ആവശ്യപ്പെട്ടെങ്കിലും മറ്റൊന്ന് ലഭിക്കുന്നതിന് മുമ്പ് മുറിയിലെ സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞെന്നും പരായി പറയുന്നു. കുമാറിന് അനുവദിച്ച കോട്ടേഴ്‌സ് മറ്റൊരു പോലീസുകാരന് നല്‍കിയതും മാനസികമായി വിഷമിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ മറ്റ് വിഭാഗത്തിലുള്ള സിവില്‍ പോലീസ് ഓഫീസര്‍മാരും സമാനമായ അതിക്രമങ്ങള്‍ക്ക് ഇരകളാവുന്നുണ്ടെന്നും സുതാര്യമായ അന്വേഷണം നടന്നാല്‍ ക്യാമ്പിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പുറത്ത് വരുമെന്നും ആക്ഷന്‍ കൗണ്‍സില്‍ പറയുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT