പഠനത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച് തിരുവനന്തപുരം പ്രസ് ക്ലബ്ബിനെതിരെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം വിദ്യാര്‍ത്ഥികള്‍ സമരത്തില്‍.
മൂന്ന് നിലകളുളള കെട്ടിടമുണ്ടായിട്ടും ഒരു സൗകര്യവുമില്ലാത്ത ഓഡിറ്റോറിയം ഹാളിലേക്ക് ക്ലാസുകള്‍ മാറ്റിയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ക്യാമറയും എഡിറ്റിംഗ് പഠിക്കാന്‍ ഒരു കംപ്യൂട്ടറും മാത്രമാണ് നിലവില്‍ പ്രസ് ക്ലബ്ബിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിളുള്ളതെന്ന് വിദ്യാര്‍ത്ഥികള്‍ ദ ക്യുവിനോട് പറഞ്ഞു.
ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനം നല്‍കിയിട്ടും വളരെ മോശമായ രീതിയിലാണ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ പെരുമാറിയതെന്ന് ജേണലിസം വിദ്യാര്‍ത്ഥിയായ ഷാഹിന്‍ മുഹമ്മദ് പറഞ്ഞു.
'വിദ്യാര്‍ത്ഥികള്‍ അവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് സമര്‍പ്പിച്ച നിവേദനം സ്റ്റാഫ് കമ്മിറ്റി പ്രസ് ക്ലബ്ബ് അധികാരികള്‍ക്ക് കൊടുത്തതാണ് എന്നാണ് പറയുന്നത്. എന്നാല്‍ അത്തരത്തിലുള്ള ആവശ്യങ്ങളോ നിവേദനങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് എം. രാധാകൃഷ്ണന്‍ പറയുന്നത്.
ഇതില്‍ ഏതാണ് ഞങ്ങള്‍ വിശ്വസിക്കേണ്ടത്. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരിക്കുന്നത് സ്റ്റാഫ് കമ്മിറ്റിയും പ്രസ് ക്ലബ്ബിന്റെ മാനേജിങ്ങ് കമ്മിറ്റിയും ചേര്‍ന്നൊരു ചര്‍ച്ച നടത്തുക. വിദ്യാര്‍ത്ഥികള്‍ അതില്‍ മധ്യസ്ഥത വഹിക്കും എന്നാണ്. കാരണം ഞങ്ങള്‍ക്ക് അറിയില്ല ആര് പറയുന്നതാണ് സത്യവും കള്ളവുമെന്ന്. ഞങ്ങളുടെ ഡയറക്ടറായ ജോണ്‍ മേരി കഴിഞ്ഞ ഫെബ്രുവരിയില്‍ ഞങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഞങ്ങളുട കൂടെ നിന്നിരുന്നു.
അന്ന് ഡയറ്ക്ടര്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിച്ച് തരാം എന്ന് വാക്കാല്‍ ഉറപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ അന്ന് സമരം നിര്‍ത്തിയത്. എന്നാല്‍ ഞങ്ങള്‍ക്ക് അത്തരത്തിലൊരു ഉറപ്പ് തന്ന ജോണ്‍ മേരിയെ ഞങ്ങളോടുള്ള ദേഷ്യം വെച്ച് ഇവിടെ നിന്ന് ടെര്‍മിനേറ്റ് ചെയ്യാനുള്ള പദ്ധതിയാണ് ഇപ്പോള്‍ നടക്കുന്നത്.
ഇന്നാണ് അദ്ദേഹത്തിന് ലാസ്റ്റ് ഡേറ്റായി കൊടുത്തിരിക്കുന്നത്. അതുകൊണ്ടാണ് പ്രത്യക്ഷമായ സമരത്തിലേക്ക് ഞങ്ങള്‍ ഇന്ന് തന്നെ ഇറങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങള്‍ ക്ലാസ് ബഹിഷ്‌കരിച്ചുകൊണ്ട് രാധാകൃഷ്ണന് നിവേദനം കൊടുത്തിരുന്നു,'' ഷാഹിന്‍ പറഞ്ഞു.
നിവേദനം സ്വീകരിച്ച് ന്യൂനതകള്‍ പരിഹരിക്കാം എന്ന് മാത്രമാണ് എം. രാധാകൃഷ്ണന്‍ പറഞ്ഞതെന്നും എന്നാല്‍ പ്രശ്‌നം എപ്പോള്‍ പരിഹരിച്ച് തരുമെന്ന് ഉറപ്പ് തരാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ഷാഹിന്‍ പറഞ്ഞത്
കേരളത്തിലെ തന്നെ ഏറ്റവും മികച്ച ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടാക്കി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം തിരുവനന്തപുരത്തെ മാറ്റുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവരാണ് ഇപ്പോഴത്തെ പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഭാരവാഹികള്‍. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെയാണ് ജേണലിസം വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ ഇവിടെ ഏഴ് മാസമായി പഠിക്കുന്നത്. ഏകദേശം നാല്‍പത് കുട്ടികളുണ്ട്. അവര്‍ക്കെല്ലാവര്‍ക്കുമായി രണ്ട് ക്യാമറ മാത്രമാണുള്ളത്, എഡിറ്റിംഗ് പഠിക്കാന്‍ ഒരു കംപ്യൂട്ടറാണ് ഉള്ളത്.
ലൈബ്രററിയില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി പുസ്തകങ്ങളോ പീരിയോഡിക്കല്‍സോ ഇവര്‍ വരുത്തുന്നില്ല. പീരിയോഡിക്കല്‍സിനായി പൈസ കൊടുക്കുന്നുണ്ട് അത് എവിടെയാണ് പോകുന്നതെന്ന് അറിയില്ലെന്നാണ് പ്രസ് ക്ലബ്ബ് മാനേജിംഗ്കമ്മിറ്റി അംഗം മുസഫര്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ എന്നോട് പറഞ്ഞത്.
മുസഫര്‍ എന്നോട് ഷൗട്ട് ചെയ്താണ് സംസാരിച്ചത്. അത് ചോദിച്ചപ്പോള്‍ പ്രസിഡന്റ് രാധാകൃഷ്ണന്‍ പറഞ്ഞത് എന്നേക്കാള്‍ പത്തിരുപത് വയസ് കൂടുതലുള്ള വ്യക്തിയാണ്, അതുകൊണ്ട് ഷൗട്ട് ചെയ്താലൊന്നും കുഴപ്പമില്ല എന്നാണ്. ഫ്യൂഡല്‍ കാലഘട്ടത്തിന്റെ ഹാംഗ് ഓവറില്‍ നിന്ന് ഇനിയും മുക്തി നേടിയിട്ടില്ലാത്ത ഒരാളാണ് പ്രസ് ക്ലബ്ബ് പോലെയൊരു സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കുന്നത് എന്നത് ഞങ്ങള്‍ക്ക് അപമാനമാണ്.
ഞങ്ങളുടെ ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ച് നിവേദനം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജോണ്‍ മേരിക്ക് കൊടുത്തതാണ്. കഴിഞ്ഞ തവണ രണ്ട് ബാച്ചുകളായി നടന്ന ഞങ്ങളുടെ ക്ലാസ് ഒറ്റ ബാച്ചാക്കി ജേണലിസത്തിന് ഒട്ടും തന്നെ പറ്റാത്ത ഒരു ഓഡിറ്റോറിയം ഹാളിലേക്ക് മാറ്റുകയായിരുന്നു. അത്തരത്തില്‍ ഒരു ക്ലാസ് റൂമിലേക്ക് ഞങ്ങളെ മാറ്റുകയും മൂന്ന് നിലകളുള്ള ഞങ്ങളുടെ കെട്ടിടം വാടകയ്ക്ക് കൊടുത്ത് പൈസയുണ്ടാക്കുകയുമായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് ഞങ്ങള്‍ക്ക് അറിയാന്‍ കഴിയുന്നത്.
വിദ്യാര്‍ത്ഥികള്‍ അവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് സമര്‍പ്പിച്ച നിവേദനം സ്റ്റാഫ് കമ്മിറ്റി പ്രസ് ക്ലബ്ബ് അധികാരികള്‍ക്ക് കൊടുത്തതാണ്. എന്നാല്‍ അത്തരത്തിലുള്ള ആവശ്യങ്ങളോ നിവേദനങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് ഇവര്‍ ഞങ്ങളോട് പറയുന്നത്. ഇതില്‍ ഏതാണ് ഞങ്ങള്‍ വിശ്വസിക്കേണ്ടത്.
ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരിക്കുന്നത് സ്റ്റാഫ് കമ്മിറ്റിയും പ്രസ് ക്ലബ്ബിന്റെ മാനേജിങ്ങ് കമ്മിറ്റിയും ചേര്‍ന്നൊരു ചര്‍ച്ച നടത്തുക. വിദ്യാര്‍ത്ഥികള്‍ അതില്‍ മധ്യസ്ഥത വഹിക്കും. കാരണം ഞങ്ങള്‍ക്ക് അറിയില്ല ആര് പറയുന്നതാണ് സത്യവും കള്ളവുമെന്ന്. ജോണ്‍ മേരി എന്ന് പറയുന്ന ഞങ്ങളുടെ ഡയറക്ടര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഞങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഞങ്ങളുട കൂടെ നിന്നിരുന്നു. അന്ന് ഞങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിച്ച് തരാം എന്ന് വാക്കാല്‍ ഉറപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ സമരം നിര്‍ത്തുന്നത്.
എന്നാല്‍ ഞങ്ങള്‍ക്ക് അത്തരത്തിലൊരു ഉറപ്പ് തന്ന ജോണ്‍ മേരിയെ ഞങ്ങളോടുള്ള ദേഷ്യം വെച്ച് ഇവിടെ നിന്ന് ടെര്‍മിനേറ്റ് ചെയ്യാനുള്ള പദ്ധതിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്നാണ് അദ്ദേഹത്തിന് ലാസ്റ്റ് ഡേറ്റായി കൊടുത്തിരിക്കുന്നത്. അതുകൊണ്ടാണ് പ്രത്യക്ഷ സമരത്തിലേക്ക് ഞങ്ങള്‍ ഇന്ന് തന്നെ ഇറങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങള്‍ ക്ലാസ് ബഹിഷ്‌കരിച്ചുകൊണ്ട് രാധാകൃഷ്ണന് നിവേദനം കൊടുത്തിരുന്നു.
അന്ന് അദ്ദേഹം പറഞ്ഞത് നിങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂനതകള്‍ 15നകം പരിഹരിക്കാം എന്നാണ്. ഇയാള്‍ എന്തൊക്കെയാണ് ഈ ന്യൂനതയായി കാണുന്നത് എന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഞങ്ങള്‍ക്ക് കൃത്യമായിട്ടുള്ള ഒരു മറുപടിയാണ് വേണ്ടത്. എത്ര ക്യാമറകള്‍, എത്ര സമയത്തിനുള്ളില്‍ പരിഹരിച്ച് തരും എന്നതിനെക്കുറിച്ച് വിശദമായൊരു മറുപടി ലഭിക്കുന്നത് വരെ ഞങ്ങള്‍ സമരം തുടരും.