Special Report

കേരള സ്റ്റോറിക്കെതിരെ മീം കാണിച്ചു, IFFIയിൽ മലയാളി ഡെലി​ഗേറ്റുകളെ തടഞ്ഞുവെച്ച് പൊലീസ്, ഫെസ്റ്റിവലിൽ നിന്ന് വിലക്ക്

ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 'ദി കേരള സ്റ്റോറി'യുടെ പ്രദർശനത്തെിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ ഡെലിഗേറ്റുകളെ തടഞ്ഞു വെച്ച് പൊലീസ്. ഡോക്യുമെന്ററി സംവിധായകൻ ശ്രീനാഥിനെയും ചിത്രകാരി അർച്ചന രവിയെയുയുമാണ് പനാജി പോലീസ് സ്‌റ്റേഷനിൽ ഒരു മണിക്കൂറോളം തടഞ്ഞുവെച്ചത്. ഇവരുടെ ഡെലിഗേറ്റ് പാസ്സ്‌ പോലീസ് വാങ്ങി വെക്കുകയും തുടർന്നുള്ള മേളയിലെ പ്രദർശനം കാണുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു എന്ന് ശ്രീനാഥ് ദി ക്യുവിനോട് പറഞ്ഞു.

സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രദർശനത്തിന് മുന്നോടിയായി റെഡ് കാർപ്പറ്റിന് സമീപം ഇരുവരും ചിത്രത്തെ വിമർശിക്കുന്ന ഒരു മീം പോസ്റ്ററായി ഉയർത്തിക്കാണിക്കുകയായിരുന്നു ചെയ്തത്. ഇത് കണ്ട സംവിധായകൻ അടുത്തെത്തി സംസാരിക്കുകയും ദേഷ്യപ്പെടുകയുമെല്ലാം ചെയ്തു. കുറച്ച് സമയത്തിന് ശേഷം പൊലീസ് എത്തുകയും തടഞ്ഞുവെക്കുകയുമായിരുന്നുവെന്ന് ശ്രീനാഥ് ദ ക്യുവിനോട് പറഞ്ഞു.

ആദ്യം ഷർട്ടിൽ പതിച്ചിരുന്ന മീം അഴിച്ചു മാറ്റിക്കാൻ ശ്രമിച്ചു, അത് എതിർത്തപ്പോൾ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ഐഡി കാർഡ്, ഫോൺ തുടങ്ങിയവ വാങ്ങി വെക്കുകയും ചെയ്തു. ഒരുമണിക്കൂർ കഴിഞ്ഞ് ഫെസ്റ്റിവൽ പാസ് ഒഴികെ ബാക്കിയെല്ലാം തിരിച്ചു നൽകുകയും ഇനി ഫെസ്റ്റിവൽ കോമ്പൗണ്ടിൽ കയറിയാൽ അറസ്റ്റ് ചെയ്യുമെന്ന് പറയുകയും ചെയ്തുവെന്ന് ശ്രീനാഥ് പറയുന്നു.

ശ്രീനാഥും അർച്ചനയും ചലച്ചിത്രമേള വേദിയിൽ

സംഭവത്തെക്കുറിച്ചു ശ്രീനാഥ് പറയുന്നത്:

Iffi യിൽ കേരള സ്റ്റോറി സിനിമ സ്ക്രീൻ ചെയ്യുന്നുണ്ടായിരുന്നു തിങ്കളാഴ്ച. കേരളത്തെക്കുറിച്ചു തെറ്റിധാരണ പരത്തുന്ന സിനിമയുടെ പ്രദർശനത്തിനെതിരെ നമ്മുടെ പ്രതിഷേധം രേഖപ്പെടുത്താൻ ഞാനും സുഹൃത്തു അർച്ചനയും ഒരു മീം ഉണ്ടാക്കി . "Sudiptosen : the Kerala story source : trust me bro" ഈ പോസ്റ്റർ ഞങ്ങളുടെ ഷർട്ടിൽ പിൻ ചെയ്തു വെച്ചു. കൂടാതെ സിനിമയുടെ ട്രെയിലറിൽ അവർ കേരളത്തിനെതിരെ പറയുന്ന ആരോപണങ്ങൾക്കെതിരെ നമ്മൾ കൗണ്ടർ ചെയ്യുന്ന ഫാക്ട്സ് വെച്ച് ഒരു സ്റ്റേറ്റ്മെന്റ് എടുത്തു. എന്നിട്ട് ഇത് സ്ക്രീനിങ് കാണാൻ പോകുന്നവർക്ക്‌ വിതരണം ചെയ്തു.

ചലച്ചിത്ര വേദിയിൽ ഉപയോഗിച്ച മീം

വൈകീട്ട് റെഡ് കാർപറ്റ് നടക്കുബോൾ കേരള സ്റ്റോറിയുടെ ഡയറക്ടറും ക്രൂ വന്ന് സംസാരിപ്പോൾ റംപിൽ നിന്ന്, നമ്മൾ ഈ മീം ഉയർത്തി കാണിച്ചു. ഇത് കണ്ട് അർച്ചനയുടെ അടുത്ത് ഡയറക്ടർ വന്ന് ഇത് എന്താ എന്ന് ചോദിച്ചു. അപ്പോൾ അർച്ചന നോട്ടീസ്

കൊടുത്തു. അപ്പോൾ പുള്ളി ചൂടായി "Have you seen the movie?" എന്ന് ചോദിച്ചു.നമ്മൾ ഇത് കണ്ടിട്ടില്ല. അത് കാണാതെ ഇരിക്കുന്നത് നമ്മുടെ പൊളിറ്റിക്കൽ സ്റ്റാൻഡ് ആയതുകൊണ്ട് ഞങ്ങൾ അത് കണ്ടില്ല എന്ന് പറഞ്ഞു . "You don't wanna watch the movie.?" അപ്പോൾ ഞങ്ങൾ ട്രെയ്‌ലരിൽ 30,000 എന്ന് പറഞ്ഞത് പിന്നെ 3 ആയി മാറ്റി പറഞ്ഞില്ലേ എന്ന് ചോദിച്ചു. അപ്പോൾ പുള്ളി 30000 അല്ല 60000 ആണെന്നു പിന്നെയും കള്ളം പറഞ്ഞു. 'എന്നിട്ട് Have you been to kerala ? അപ്പോൾ ഞങ്ങൾ "we are from kerala " എന്ന് മറുപടി പറഞ്ഞപ്പോൾ " which part of kerala ?"എന്ന് ചോദിച്ചു . അതിന് മറുപടിയായി ഞങൾ പറഞ്ഞു Whichever part that you don't wanna know. എന്നിട്ട് പിന്നെ പുള്ളി വളരെ ദേഷ്യത്തിൽ അവിടെ നിന്ന് പോയി .

കുറച്ചു കഴിഞ്ഞപ്പോൾ ഗോവൻ പോലീസ് വന്നു ഔട്ട്ഹൗസിലേക്ക് അവരോടൊപ്പം വരാൻ ആവശ്യപ്പെട്ടു. എന്നിട്ടു ഷർട്ട് നിന്ന് മീം എടുത്തു മാറ്റാൻ പറഞ്ഞു . ഇത് ധരിക്കുന്നത് ഞങളുടെ അവകാശമെന്ന് പറഞ്ഞപ്പോൾ അതവർക്ക് ഇഷ്ടപ്പെട്ടില്ല. പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുകയും രണ്ടു പേരുടെയും ഐഡി കാർഡ് , ഫോൺ വാങ്ങി വെക്കുകയും ചെയ്തു .ഒരു മണിക്കൂർ ശേഷം iffi ഡെലിഗേറ്റ് പാസ്സ് ഒഴികെ ബാക്കി എല്ലാം തിരിച്ചു തന്നു. ഇനി ഫിലിം ഫെസ്റ്റിവലിൽ പ്രതിഷേധം നടത്തിയാലോ ഫെസ്റ്റിവൽ കോമ്പൗണ്ടിൽ കയറിയാലോ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

വേദിയിൽ വിതരണം ചെയ്ത നോട്ടീസ്

54-ാമത് രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.ഐ) ആരംഭിച്ചത് ഈ മാസം നവംബർ 20 മുതലാണ് 28 വരെയാണ് മേള നടക്കുന്നത്. സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ദി കേരള സ്റ്റോറിയിൽ ആദ ശർമ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്നാനി, സോണിയ ബാലാനി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. കേരളത്തിൽ നിന്ന് 32000 പെൺകുട്ടികളെ മതപരിവർത്തനം നടത്തി ഐഎസ്‌ഐഎസിലേക്ക് കൊണ്ട് പോയെന്ന് പ്രചരിപ്പിച്ച് എത്തിയ സിനിമ പിന്നീട് 32000 തിരുത്തി മൂന്നാക്കി മാറ്റിയിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT