Special Report

'കേരളത്തിലെത്തിയതോടെ ആത്മവിശ്വാസം വന്നു'; നല്ല ചികിത്സ കിട്ടുമെന്ന് ഉറപ്പായിരുന്നുവെന്ന് കൊവിഡ്19 രോഗം ബാധിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി

കേരളത്തിലെത്തി നല്ല ചികിത്സ കിട്ടിയതോടെയാണ് രോഗം മാറുമെന്ന ആത്മവിശ്വാസം വന്നതെന്ന് കൊവിഡ് 19 ബാധിച്ച് രക്ഷപ്പെട്ട മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി. ചൈനയില്‍ നിന്നും വരുമ്പോള്‍ വൈറസ് ബാധയുണ്ടെന്ന് അറിയില്ലായിരുന്നു. ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചാണ് മുന്നോട്ട് പോയത്. വിദേശത്ത് നിന്ന് വരുന്നവര്‍ വൈറസ് മറ്റുള്ളവരിലേക്ക് പടരാതിരിക്കാനുള്ള ജാഗ്രത കാണിക്കണമെന്നും വിദ്യാര്‍ത്ഥി ദ ക്യുവിനോട് പറഞ്ഞു.

ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു. വൈറസ് പടരുന്ന സാഹചര്യത്തില്‍ നഗരം അടച്ചു പൂട്ടാന്‍ തീരുമാനിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. ജനുവരി 23ന് ക്യാംപസില്‍ നിന്നും ഇറങ്ങി. 1500 കിലോമീറ്റര്‍ ദൂരെയുള്ള മറ്റൊരു നഗരത്തിലെത്തി. അവിടെ നിന്നും വിമാനം കയറി നാട്ടിലെത്തി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചൈനയില്‍ നിന്നും വരുമ്പോള്‍ യാതൊരു രോഗലക്ഷണവും ഉണ്ടായിരുന്നില്ല. വരുന്ന വിവരം ആരോഗ്യവകുപ്പില്‍ അറിയിച്ചിരുന്നു. 28 ദിവസം വീട്ടില്‍ തന്നെയിരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. പുറത്തിറങ്ങിയില്ലെന്നും വിദ്യാര്‍ത്ഥി പറയുന്നു. പിതാവ് ആരോഗ്യവകുപ്പിലാണ് ജോലി ചെയ്യുന്നത്. നാട്ടിലെത്തിയപ്പോള്‍ തന്നെ നിര്‍ദേശങ്ങളും പ്രോട്ടോക്കോളും ലഭിച്ചു. ചൈനയില്‍ നിന്നും വരുന്നത് വരെ ആര്‍ക്കെല്ലാം വൈറസ് ബാധയുണ്ടെന്ന് അറിയാന്‍ പറ്റിയില്ല. പല സ്ഥലങ്ങളിലേക്ക് ആളുകള്‍ ചിതറി പോയിരുന്നു.

ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പുനൈ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിളുകള്‍ അയച്ചു. രണ്ട് ദിവസം കൊണ്ട് രോഗം സ്ഥിരീകരിച്ചുള്ള റിപ്പോര്‍ട്ട് ലഭിച്ചു. പനിയും ജലദോഷവും ശ്വാസതടസ്സവുമുണ്ടായി. അതിനുള്ള മരുന്നുകളും ചികിത്സയുമാണ് ലഭിച്ചത്.

കേരളത്തിലെത്തിയതോടെ ആത്മവിശ്വാസം വന്നിരുന്നു. നാട്ടിലെത്തി നമ്മുടെ ആളുകളുണ്ട്. നല്ല ചികിത്സ കിട്ടും എന്നറിയാം. ആ ആത്മവിശ്വാസം ഉള്ളത് കൊണ്ടാണ് രോഗം പെട്ടെന്ന് മാറുകയും പുറത്തിറങ്ങാനും കഴിഞ്ഞത്.
വിദ്യാര്‍ത്ഥി

പ്രായമായവര്‍ക്കും മറ്റ് അസുഖങ്ങളുള്ളവര്‍ക്കും കൊവിഡ് 19 വന്നാലാണ് പ്രശ്‌നം. മറ്റുള്ളവര്‍ക്ക് പിടിപെട്ടാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ രക്ഷപ്പെടാം. എന്നാല്‍ രോഗാണുവാഹരാകാം. അതുകൊണ്ട് തന്നെ ശരിയായ രീതിയില്‍ നിര്‍ദേശങ്ങള്‍ പാലിച്ച് വീട്ടിലിരിക്കണമെന്നും വിദ്യാര്‍ത്ഥി പറയുന്നു.

വിദേശത്ത് നിന്ന് വരുന്ന സുഹൃത്തുക്കളോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. നമ്മള്‍ പല രാജ്യങ്ങളില്‍ നിന്നും പലതരം ആളുകളുമായി ഇടപെട്ടാണ് വരുന്നത്. നമ്മള്‍ 14 ദിവസം വീട്ടിലിരിക്കുകയാണെങ്കില്‍ ഈ സമൂഹത്തോടും നമ്മുടെ വീടിനോടും ചെയ്യുന്ന ഏറ്റവും വലിയ കാര്യം. വരുന്ന രാജ്യം ഏതാണെന്ന് കൃതമായി പറയാന്‍ തയ്യാറാവണം. പിഎച്ച്‌സി മുതല്‍ ഡിഎംഒ ഓഫീസ് വരെ എവിടെ വേണമെങ്കിലും നമ്മുടെ വിവരങ്ങള്‍ കൈമാറാം. അതിലാണ് ജാഗ്രത കാണിക്കേണ്ടത്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT