Special Report

‘അതിനിപ്പോള്‍ പ്രസക്തിയില്ല’; മരടിലെ ഉടമകള്‍ക്ക് ‘പുതിയ ഫ്‌ളാറ്റെ’ന്ന വാഗ്ദാനത്തില്‍ ഉരുണ്ടുകളിച്ച് ആല്‍ഫാ വെഞ്ചേഴ്‌സ്

മുഹമ്മദ് ഇമ്രാന്‍

തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മിച്ച ഫ്‌ളാറ്റ് പൊളിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കുമെന്ന വാഗ്ദാനത്തില്‍ ഉരുണ്ടുകളിച്ച് ആല്‍ഫാ വെഞ്ചേഴ്സ്. പുതിയ ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കുമോ ഇല്ലയോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് ആല്‍ഫ വെഞ്ചേഴ്‌സ് ഡയറക്ടര്‍ ജെ പോള്‍ രാജ് 'ദി ക്യൂ'വിനോട് പ്രതികരിച്ചു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ആ ചോദ്യത്തിന് പ്രസക്തിയില്ലല്ലോ. ദാറ്റ് ഈസ് നോട്ട് റെലവന്റ് എനിമോര്‍ 
ജെ പോള്‍ രാജ് 

പുതിയ ഫ്‌ളാറ്റ് പണിത് കൊടുക്കില്ല എന്നാണോ തീരുമാനം എന്ന ചോദ്യത്തിന് ഞാന്‍ അങ്ങനെ പറയുന്നില്ലല്ലോ എന്നായിരുന്നു പോള്‍ രാജിന്റെ മറുപടി. ഇപ്പോള്‍ പ്രതികരിക്കാനാകില്ലെന്നും സമയമാകുമ്പോള്‍ പ്രതികരിക്കാമെന്നും ആല്‍ഫ വെഞ്ചേഴ്‌സ് ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.

മരടിലെ ആല്‍ഫ സെറീന്‍ ഫ്‌ളാറ്റുടമകള്‍ക്ക് അതേവലിപ്പത്തില്‍ പുതിയ ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കുമെന്നായിരുന്നു കമ്പനി മേയില്‍ നല്‍കിയ വാഗ്ദാനം.   

ആല്‍ഫ വെഞ്ചേഴ്‌സ് അന്ന് പറഞ്ഞത്

സുപ്രീം കോടതിവിധി പ്രകാരം ഫ്ളാറ്റ് പൊളിക്കുകയാണെങ്കില്‍ നിശ്ചിത സമയത്തിനുള്ളില്‍ അതേ വലിപ്പത്തില്‍ ആല്‍ഫ സെറീന്‍ ഫ്‌ളാറ്റുടമകള്‍ക്ക് ഞങ്ങള്‍ പുതിയ ഫ്‌ളാറ്റുകള്‍ സൗജന്യമായി നിര്‍മിച്ചു നല്‍കും. ഉപഭോക്താക്കള്‍ക്ക് ഞങ്ങളിലുള്ള വിശ്വാസം സംരക്ഷിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. പുതിയ ഫ്‌ളാറ്റുകള്‍ കമ്പനിയുടെ ചിലവിലാകും നിര്‍മിക്കുക. സൗജന്യമായി തന്നെ ഫ്‌ളാറ്റുകള്‍ ഉടമകള്‍ക്ക് കൈമാറും.

മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന നഗരസഭയുടെ നോട്ടീസിനെതിരെ ഫ്‌ളാറ്റ് ഉടമകള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. അഞ്ച് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന നഗരസഭയുടെ അന്ത്യശാസനം നിയമവിരുദ്ധമെന്നാണ് ഹര്‍ജിയില്‍ ഉന്നയിക്കും. ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരനായ കെ.കെ നായരാണ് ഹൈക്കോടതിയെ സമീപിക്കുന്നത്

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT