ഫാഷന്‍ ഗോള്‍ഡ് ജൂവലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി. കമറുദ്ദീന്‍ എം.എല്‍.എയ്‌ക്കെതിരെ 97 പരാതികള്‍ ലഭിച്ചിട്ടും ചോദ്യം ചെയ്യാന്‍ പോലും തയ്യാറാകാതെ പൊലീസ്. തട്ടിപ്പിനിരയായ അഞ്ച് പേര്‍ കൂടി ഇന്ന് പരാതി നല്‍കും. പൊലീസ് എം.സി. കമറുദ്ദീന്‍ എം.എല്‍.എയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം സി.പി.എം അണികള്‍ തന്നെ ഉന്നയിക്കുന്നുണ്ട്.
ആഗസ്ത് 27നാണ് എം.സി. കമറുദ്ദീനെതിരായ ആദ്യത്തെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ടര മാസം പിന്നിടുകയും പരാതികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തിട്ടും എം.സി.കമറുദ്ദീനെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറാകാത്തതാണ് സംശയത്തിന് ഇടയാക്കുന്നത്. എ.എസ്.പി. വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഫാഷന്‍ ഗോള്‍ഡ് ജൂവലറി നിക്ഷേപ തട്ടിപ്പില്‍ മാനേജിംഗ് ഡയറക്ടറും ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായ ടി.കെ. പൂക്കോയ തങ്ങളെ ഒമ്പത് മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. പൂക്കോയ തങ്ങളിലേക്ക് കേസ് ഒതുക്കാനും പൊലീസ് ശ്രമം നടത്തുന്നുണ്ടെന്ന് ആരോപണമുണ്ട്. ജൂവല്ലറിയുടെ ആസ്തികള്‍ ക്മ്പനി ചട്ടങ്ങള്‍ ലംഘിച്ച് മറിച്ച് വിറ്റെന്നും എം.സി. കമറുദ്ദീനെതിരെ പരാതിയുണ്ട്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
വഖഫ് സ്വത്ത് തട്ടിയ കേസിലും സര്‍ക്കാര്‍ എം.സി. കമറുദ്ദീനെതിരെ നടപടിയെടുത്തിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി കെ.ടി. ജലീലിനും പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം. ആറ് കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
ബാധ്യതകള്‍ എം.സി. കമറുദ്ദീന്‍ വ്യക്തിപരമായി തീര്‍ക്കണമെന്ന നിലപാടിലാണ് മുസ്ലിംലീഗ് നേതൃത്വം. തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് ഇതില്‍ തീരുമാനം ഉണ്ടാക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകരും പരാതിക്കാരായി ഉണ്ടെന്നത് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു. ഈ രാഷ്ട്രീയ സാഹചര്യം പ്രയോജനപ്പെടുത്തുന്നില്ലെന്ന വികാരം സി.പി.എം. പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. എണ്ണൂറോളം പേര്‍ക്കായി 120 കോടി രൂപയാണ് ജുവല്ലറി മാനേജ്‌മെന്റ് നല്‍കാനുള്ളത്. ആസ്തി വിറ്റ് ബാധ്യതകള്‍ തീര്‍ക്കാമെന്നായിരുന്നു എം.സി. കമറുദ്ദീന്‍ നേതൃത്വത്തെ അറിയിച്ചിരുന്നത്. 10 കോടിയില്‍ താഴെ രൂപ മാത്രമേ ജൂവല്ലറി മാനേജ്‌മെന്റിന്റെ കൈയ്യിലുള്ളവെന്നാണ് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി നല്‍കിയ റിപ്പോര്‍ട്ട്.
97 cases filed against m c kamaruddin in jwellery investment fraud case