News n Views

മരട്: നാളെ ഒഴിപ്പിക്കല്‍; മൂന്ന് മാസത്തിനകം പൊളിച്ച് മാറ്റും

THE CUE

എറണാകുളം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി നാല് ഫ്‌ളാറ്റുകളിലെ താമസക്കാരെ നാളെ മുതല്‍ ഒഴിപ്പിച്ച് തുടങ്ങും. വൈദ്യുതിയും വെള്ളവും അധികൃതര്‍ വിച്ഛേദിച്ചിരുന്നു. മൂന്ന് മാസം കൊണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. മേല്‍നോട്ടത്തിന് ഒന്‍പതംഗസംഘത്തെ രൂപീകരിച്ചിട്ടുണ്ട്.ഒഴിപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നല്‍കും.

ഫ്‌ളാറ്റ് പൊളിക്കാന്‍ താല്‍പര്യപ്പെട്ട് 15 കമ്പനികളാണ് സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്. ഇവരുമായി സബ് കളക്ടര്‍ ഇന്ന് ചര്‍ച്ച നടത്തും. 30,000 ടണ്‍ അവശിഷ്ടമാണ് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുമ്പോള്‍ ഉണ്ടാവുക. ഒന്നരേക്കറോളം സ്ഥലത്ത് മൂന്ന് മീറ്റര്‍ ഉയരത്തിലുണ്ടാകും ഈ അവശിഷ്ടം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് കൊണ്ടാണ് പൊളിച്ച് നീക്കുക. അവശിഷ്ടങ്ങളില്‍ തൊണ്ണൂറ് ശതമാനവും പുനരുപയോഗിക്കാമെന്നാണ് മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ടിലുള്ളത്.

ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലാണ് അന്വേഷണം. പനങ്ങാട് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 406, 420 വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT