വനിതകള്‍ സദസ്സിന്റെ മുന്‍നിരയില്‍ ഇരുന്നതിനെ തുടര്‍ന്ന് സ്വാമി ഘ്യാന്‍ വാത്സല്യ പ്രസംഗിക്കാതെ വേദിവിട്ടു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രാജസ്ഥാന്‍ സര്‍വീസ് ഡോക്ടേഴ്‌സ് അസോസിയേഷനും സംഘടിപ്പിച്ച ചടങ്ങില്‍ നിന്നാണ്, ആത്മീയാചാര്യനായി വിശേഷിപ്പിക്കപ്പെടുന്ന ഘ്യാന്‍ വാത്സല്യ ഇറങ്ങിപ്പോയത്. ജയ്പൂരിലെ ബിര്‍ള ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച രാജ് മെഡിക്കോണ്‍ 2019 എന്ന ചടങ്ങിലായിരുന്നു സംഭവം.
താന്‍ വേദിയിലെത്തുമ്പോള്‍ ആദ്യ മൂന്ന് നിരകളില്‍ സ്ത്രീകള്‍ ഉണ്ടാകരുതെന്ന് ഇദ്ദേഹം സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുല്യതാ നിഷേധം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ വനിതാ ഡോക്ടര്‍മാര്‍ മുന്‍ നിരയില്‍ തന്നെ ഇരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇവര്‍ക്ക് പിന്‍തുണയുമായി പുരുഷ ഡോക്ടര്‍മാരും രംഗത്തെത്തി. സ്വാമി നിലപാടില്‍ ഉറച്ചുനിന്നാല്‍ പ്രസംഗം ബഹിഷ്‌കരിക്കാനും തീരുമാനിച്ചു.
എന്നാല്‍ ഡോക്ടര്‍മാരുമായുള്ള ചര്‍ച്ചയില്‍ രണ്ട് നിര സീറ്റുകള്‍ ഒഴിച്ചിടണമെന്ന നിര്‍ദേശമാണ് സംഘാടകരില്‍ നിന്നുണ്ടായത്. ഡോക്ടര്‍മാര്‍ ഇത് ചോദ്യം ചെയ്തു. അതിനിടെ ആദ്യ മൂന്ന് വരികളില്‍ നിന്ന് സ്ത്രീകള്‍ പിന്നോട്ട് മാറിയിരിക്കണമെന്ന് മൈക്കിലൂടെ നിര്‍ദേശിക്കണമെന്ന് സ്വാമി സംഘാടകരോട് ആവശ്യപ്പെട്ടു. കാരണം അന്വേഷിച്ച് വനിതാ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു. ഇതോടെ സ്വാമി ഘ്യാന്‍വാത്സല്യ പ്രസംഗിക്കാതെ ഇറങ്ങിപ്പോവുകയായിരുന്നു.