News n Views

വെളുത്തുള്ളി വില ഇരുനൂറ് അടുക്കുന്നു, ചെറിയ ഉള്ളിക്കും സവാളയ്ക്കും കൂടി ; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു 

THE CUE

സംസ്ഥാനത്ത് വെളുത്തുള്ളി വില കിലോയ്ക്ക് 200 നോട് അടുക്കുന്നു. കിലോയ്ക്ക് 190 ലെത്തി. ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് 70 രൂപയായി. 25 രൂപയാണ് കൂടിയത്. സവാളയ്ക്ക് 15 രൂപ വര്‍ധിച്ച് 60 ലെത്തി. ഉരുളക്കിഴങ്ങിന് നാല്‍പ്പത് രൂപയിലെത്തി. തക്കാളിയുടെ നിരക്കും വര്‍ധിച്ചു.

സംസ്ഥാനത്ത് മറ്റ് പച്ചക്കറി ഇനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. കാലാവസ്ഥാ മാറ്റമാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ കാലാവസ്ഥ പ്രതികൂലമായതാണ് വില ഉയരാന്‍ കാരണമെന്ന് ഇവര്‍ വിശദീകരിക്കുന്നു. പലയിടത്തും കാലംതെറ്റി പെയ്യുന്ന മഴയാണ് വിനയായത്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT