News n Views

പിഎസ്‌സി പൊലീസ് ലിസ്റ്റില്‍ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത് എംഎ ഫിലോസഫി ഒന്നാം സെമസ്റ്ററില്‍ രണ്ടുതവണയും തോറ്റു 

THE CUE

പിഎസ്‌സി സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരനായ, അഖില്‍ വധശ്രമ കേസ് പ്രതി ശിവരഞ്ജിത്ത് എംഎ ഫിലോസഫി ആദ്യ സെമസ്റ്റര്‍ പരീക്ഷ രണ്ടുതവണ എഴുതിയിട്ടും ജയിച്ചിരുന്നില്ല. പൊലീസ് റാങ്ക് പട്ടികയിലെ 28 ാം റാങ്കുകാരനായ, കൂട്ടുപ്രതി എഎന്‍ നസീമിന്റെ പ്രകടനവും വ്യത്യസ്തമായിരുന്നില്ലെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും പൊലീസ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടത് പിഎസ്‌സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയില്‍ വിവാദമായിരുന്നു.

കഴിഞ്ഞ വര്‍ഷം മേയിലായിരുന്നു എംഎ ഫിലോസഫി ഒന്നാം സെമസ്റ്റര്‍ പരീക്ഷ. ഇതില്‍ ലോജിക്കില്‍ ശിവരഞ്ജിത്തിന് പൂജ്യം മാര്‍ക്കാണ്. ഇന്റേണല്‍ ചേര്‍ത്തപ്പോള്‍ ആറുമാര്‍ക്കായി. ക്ലാസിക്കല്‍ ഇന്ത്യന്‍ ഫിലോസഫിയില്‍ 4 ഉം വെസ്റ്റേണ്‍ ഫിലോസഫി ആന്‍ഷ്യന്റ് മീഡീവല്‍ ആന്‍ഡ് മോഡേണില്‍ 6.5 ഉം മോറല്‍ ഫിലോസഫിയില്‍ 39 മാര്‍ക്കുമാണ് ലഭിച്ചത്. ഒരു വിഷയത്തില്‍ ജയിക്കാന്‍ ഇന്റേണല്‍ അടക്കം 50 മാര്‍ക്ക് വേണം. അതായത് പാസ്മാര്‍ക്ക് ശിവരഞ്ജിത്തിന് ആദ്യതവണ ലഭിച്ചില്ല. 2019 ജനുവരിയില്‍ ഒന്നാം സെമസ്റ്റര്‍ വീണ്ടുമെഴുതിയപ്പോള്‍ 13,12,3.5,46.5 എന്നിങ്ങനെയാണ് മാര്‍ക്ക് ലഭിച്ചത്. രണ്ടാം തവണയും ജയിക്കാനായില്ല.

രണ്ടാം പ്രതി നസീം 2017 ഫെബ്രുവരിയില്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതിയപ്പോള്‍ ക്ലാസിക്കല്‍ ഇന്ത്യന്‍ ഫിലോസഫിയില്‍ 41 ഉം വെസ്റ്റേണ്‍ ഫിലോസഫി ആന്‍ഷ്യന്റ് ആന്റ് മിഡീവലില്‍ 45 ഉം ലോജിക്കില്‍ 53 ഉം മോറല്‍ ഫിലോസഫിയില്‍ 18 ഉം മാര്‍ക്കാണ് നേടിയത്. ജനുവരിയില്‍ വീണ്ടുമെഴുതിയപ്പോള്‍ 9,59.5,41 എന്നിങ്ങനെയായിരുന്നു ഇന്റേണലടക്കം മാര്‍ക്ക്. ഇരുവരും പൊലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടത് പരിശോധിക്കുമെന്ന് പിഎസ്‌സി നേരത്തേ വ്യക്തമാക്കിയിരുന്നു. പിഎസ്‌സിയുടെ ആഭ്യന്തര വിജിലന്‍സ് സംഘമാണ് ഇക്കാര്യം പരിശോധിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്ത് അഖില്‍ വധശ്രമ കേസിലെ ഒന്നാം പ്രതിയും യൂണിറ്റ് സെക്രട്ടറിയായിരുന്ന നസീം രണ്ടാം പ്രതിയുമാണ്.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT