News n Views

‘മരടിലെ 5 അനധികൃത ഫ്‌ളാറ്റുകള്‍ പൊളിച്ചേ പറ്റൂ’; പുനപ്പരിശോധനാ ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി 

THE CUE

മരടിലെ 5 അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരെ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ ഹര്‍ജിയില്‍ ഇടപെടേണ്ടതില്ലെന്ന് നിരീക്ഷിച്ചാണ് പരമോന്നത കോടതിയുടെ നടപടി. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് തീരുമാനം. 4 ഫ്‌ളാറ്റുകളുടെ നിര്‍മ്മാതാക്കളാണ് പുനപ്പരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. തീരദേശ പരിപാലന നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന 5 ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കണമെന്ന നിലപാടില്‍ കോടതി ഉറച്ചുനില്‍ക്കുകയായിരുന്നു. ഫ്‌ളാറ്റ് കെട്ടിടങ്ങള്‍ നീക്കണമെന്ന് മെയ് 8 നാണ് സുപ്രീം കോടതി വിധിച്ചത്.

കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത്, നെട്ടൂരിലെ ആല്‍ഫ വെഞ്ചേഴ്‌സിന്റെ ഇരട്ട ഫ്‌ളാറ്റ് സമുച്ചയങ്ങള്‍, ഹോളിഡേ ഹെറിറ്റേജ്, കേട്ടേഴത്ത് കടവിലെ ജെയിന്‍, ഗോള്‍ഡന്‍ കായലോരം എന്നിവയാണ് പൊളിച്ച് നീക്കേണ്ടത്. ആകെ 350 ഓളം ഫ്‌ളാറ്റുകളാണ് എല്ലാറ്റിലും കൂടിയുള്ളത്. സിആര്‍സെഡ് സോണ്‍ 3 ല്‍ ഉള്‍പ്പെടുന്ന മേഖലയിലാണ് ഈ ഫ്‌ളാറ്റുകള്‍. ഈ സോണില്‍ നിര്‍മ്മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്. അതായത് തീരദേശത്തുനിന്ന് 200 മീറ്റര്‍ ദൂരപരിധി പാലിച്ചേ നിര്‍മ്മാണങ്ങള്‍ പാടുള്ളൂവെന്നാണ് വ്യവസ്ഥ. ഇതിന്റെ നഗ്നമായ ലംഘനമാണ് മരടില്‍ ഉണ്ടായത്. 2006 ലാണ് മരട് പഞ്ചായത്ത് ഈ ഫ്‌ളാറ്റുകള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കിയത്.

ഡബ്‌സി - ജേക്സ് ബിജോയ് ഹിറ്റ്‌ കോംബോയിൽ ഹലോ മമ്മിയിലെ ആദ്യ ഗാനം എത്തി

ഷാർജ പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

SCROLL FOR NEXT