News n Views

‘കെഎസ്ഇബിയുടെ അതിക്രമങ്ങള്‍ കാണണം’; 110 കെവി ലൈന്‍ സമര്‍പ്പിക്കാനെത്തുന്ന എംഎം മണിയോട് ശാന്തിവനം കൂട്ടായ്മ 

THE CUE

എറണാകുളം വടക്കന്‍ പറവൂരിലെ ശാന്തിവനത്തിലൂടെയുള്ള വൈദ്യുത ലൈനും ചെറായി സബ് സ്‌റ്റേഷനും ശനിയാഴ്ച കമ്മീഷന്‍ ചെയ്യും. വൈദ്യുത മന്ത്രി എം എം മണിയാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. മന്നം മുതല്‍ ചെറായി വരെയാണ് 110 കെ വി ലൈന്‍. ടവര്‍ നിര്‍മ്മിക്കാനും 110 കെ വി ലൈന്‍ വലിക്കാനുമായി ജൈവ ആവാസ വ്യവസ്ഥയായ ശാന്തിവനത്തിലെ മരങ്ങള്‍ മുറിച്ചത് വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. അതേസമയം ഉദ്ഘാടനത്തിനെത്തുന്ന എംഎം മണിയെ ഉടമ മീന മോനോനും സംരക്ഷണ സമിതി പ്രവര്‍ത്തകരും ശാന്തിവനത്തിലേക്ക് ക്ഷണിച്ചു.

കെഎസ്ഇബിയുടെ 110 കെവി ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് എംഎം പ്രസ്താവിച്ചിട്ടുള്ളതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. കെഎസ്ഇബിയുടെ അതിക്രമങ്ങള്‍ നേരില്‍ കാണാനുള്ള അവസരമാണിത്. ശാന്തിവനത്തെ സംരക്ഷിക്കാന്‍ മനസ്സുകൊണ്ടും ശരീരം കൊണ്ടും വിഭവം കൊണ്ടും അണിചേര്‍ന്ന ആയിരക്കണക്കിന് മനുഷ്യരുടെ പേരില്‍ സത്യം ബോധ്യപ്പെടാന്‍ മന്ത്രിയെ ക്ഷണിക്കുന്നു.

കേവല സന്ദര്‍ശനത്തിനപ്പുറം അതില്‍ നിന്നുള്ള മനസ്സിലാക്കലിനെ മുന്‍നിര്‍ത്തിയുള്ള നിലപാടുകളും തീരുമാനങ്ങളുമാണ് പ്രതീക്ഷിക്കുന്നതെന്നും ശാന്തിവനം കൂട്ടായ്മ വ്യക്തമാക്കുന്നു. മത്സ്യബന്ധന തുറമുഖമായ മുനമ്പം അടക്കമുള്ള മേഖലയിലെ വൈദ്യുത ക്ഷാമം പരിഗണിച്ച് 1999 ലാണ് മന്നം മുതല്‍ ചെറായി വരെയുള്ള വൈദ്യുത ലൈനും ചെറായി സബ് സ്റ്റേഷനും വിഭാവനം ചെയ്തത്. 2009 ല്‍ നിര്‍മ്മാണം ആരംഭിച്ചിരുന്നു.

എന്നാല്‍ അലൈന്‍മെന്റ് തര്‍ക്കങ്ങളത്തുടര്‍ന്ന് നിയമ പോരാട്ടമുണ്ടാവുകയും പദ്ധതി വൈകുകയുമായിരുന്നു. എന്നാല്‍ മറ്റ് സാധ്യതകളൊന്നും തേടാതെ ശാന്തിവനത്തിലെ മരങ്ങള്‍ മുറിച്ചുകൊണ്ട് ലൈന്‍ വലിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ കെഎസ്ഇബിയ്ക്ക് അനുകൂലമായാണ് കോടതി വിധിയുണ്ടായത്. ഇതോടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി പദ്ധതി സാക്ഷാത്കരിക്കുകയായിരുന്നു.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT