News n Views

അരൂരും കോന്നിയും വെച്ചുമാറി; ഉപതെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി 

THE CUE

ഉപതെരഞ്ഞെടുപ്പുനടക്കുന്ന അരൂരില്‍ ഷാനിമോള്‍ ഉസ്മാനും കോന്നിയില്‍ പി മോഹന്‍രാജും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാറും എറണാകുളത്ത് ടിജെ വിനോദുമാണ് പോരിനിറങ്ങുക. പ്രഖ്യാപനം ശനിയാഴ്ചയുണ്ടാകും. ഒറ്റപ്പേര് നിര്‍ദേശിച്ചുള്ള പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി. മഞ്ചേശ്വരത്ത് എംസി കമറുദ്ദീനെ സ്ഥാനാര്‍ത്ഥിയായി നേരത്തേ മുസ്ലിം ലീഗ് പ്രഖ്യാപിച്ചിരുന്നു.

എ ഐ ഗ്രൂപ്പുകള്‍ കോന്നിയും അരൂരും വെച്ച് മാറിയാണ് കോണ്‍ഗ്രസില്‍ സമവായമുണ്ടായത്. ലോക്‌സഭയിലേക്ക് മത്സരിച്ച ഷാനിമോള്‍ ഉസ്മാന്‍ അരൂര്‍ മണ്ഡലത്തില്‍ 648 വോട്ടിന്റെ ലീഡ് നേടിയിരുന്നു. പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റാണ് പി മോഹന്‍രാജ്. എറണാകുളം ഡിസിസി പ്രസിഡന്റാണ് ഇവിടത്തെ സ്ഥാനാര്‍ത്ഥി ടിജെ വിനോദ്. മുന്‍ എംഎല്‍എയാണ് വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്ന കെ മോഹന്‍കുമാര്‍. ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, ബെന്നി ബെഹന്നാന്‍ എന്നിവര്‍ വെള്ളിയാഴ്ച രാത്രി യോഗം ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയത്.

കെ സി വേണുഗോപാലുമായുള്ള ആശയവിനിമയത്തിന് ശേഷം പട്ടിക ഹൈക്കമാന്‍ഡിന് കൈമാറുകയായിരുന്നു. കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ എതിര്‍പ്പ് മറികടന്നാണ് പി മോഹന്‍രാജിനെ രംഗത്തിറക്കുന്നത്. എന്‍എസ്എസ് നിലപാടും ഇവിടെ നിര്‍ണായകമായി, അരൂരിലേക്ക് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജുവിന്റെ പേര് പരിഗണിച്ചിരുന്നെങ്കിലും മത്സരിക്കാനില്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിക്കുകയായിരുന്നു. എറണാകുളത്തിനായി കെ വി തോമസ് ശ്രമിച്ചിരുന്നെങ്കിലും നീക്കങ്ങള്‍ ഫലം കണ്ടില്ല.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT