News n Views

എന്റെ റബ്ബ് ഉണ്ടെങ്കില്‍, മറുപടി റബ്ബ് തന്നോളും; ‘ഷെയ്‌നിനെ നിയന്ത്രിക്കുന്ന ശക്തി’യെന്ന ജോബി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ നടന്‍ 

THE CUE

നടന്‍ ഷെയ്ന്‍ നിഗത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന നിര്‍മ്മാതാവ് ജോബി ജോര്‍ജിന്റെ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശത്തിന് മറുപടിയുമായി നടന്‍. എന്നെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെങ്കില്‍, എന്റെ റബ്ബ് ഉണ്ടെങ്കില്‍, റബ്ബ് മറുപടി തന്നോളുമെന്നായിരുന്നു ഷെയ്‌നിന്റെ വാക്കുകള്‍, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് പരാമര്‍ശം.

ജോബി ജോര്‍ജിന്റെ പത്രസമ്മേളനം കണ്ടവരുണ്ടെന്ന് വിശ്വസിക്കുന്നു. ഇത് പത്രസമ്മേളനത്തിനുള്ള മറുപടിയല്ല. അതിലെ ഒരു സെന്റന്‍സിനുള്ള മറുപടി മാത്രമാണ്. പിന്നെ ആ വീഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നവരോടുള്ള ചെറിയ മറുപടിയാണ്. വെല്ലുവിളിയല്ല. എന്നെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെങ്കില്‍, എന്റെ റബ്ബ് ഉണ്ടെങ്കില്‍, ഞാനിനി മറുപടി തരുന്നില്ല, റബ്ബ് തന്നോളും  
ഷെയ്ന്‍ നിഗം  

സിനിമ നിര്‍മ്മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് നടന്‍ ഷെയ്ന്‍ നിഗം കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിരുനു. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍ നിഗം. ഇതിനൊപ്പം തന്നെ അഭിനയിക്കുന്ന ഖുര്‍ബാനി എന്ന ചിത്രത്തിനായി ലുക്ക് അല്‍പ്പം മാറ്റിയതില്‍ നിജസ്ഥിതി മനസ്സിലാക്കാതെ ജോബി ജോര്‍ജ് തന്നെ വിളിച്ച് വധഭീഷണി മുഴക്കിയെന്നാണ് പരാതി. തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും ജീവിപ്പിക്കുകയില്ലെന്നുമാണ് ജോബി ജോര്‍ജ് ഫാണില്‍ പറഞ്ഞത്. ഇതിനര്‍ത്ഥം തന്നെ ജോബി ജോര്‍ജ് വധിക്കാന്‍ പദ്ധതി ഇട്ടിട്ടുണ്ടെന്നാണ്. അതിനാല്‍ തനിക്ക് എന്ത് അപകടമുണ്ടായാലും അതിന്റെ ഉത്തരവാദി ജോബി ജോര്‍ജ് ആയിരിക്കും. തന്റെ ജീവിനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഷെയ്ന്‍ പരാതിയില്‍ പരാമര്‍ശിച്ചിരുന്നു.

പിന്നാലെ ഇതിന് മറുപടിയുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി ഷെയ്ന്‍ തന്നെ വഞ്ചിച്ചെന്നും തന്റെ സിനിമ പൂര്‍ത്തിയായതിന് ശേഷമേ മുടിയും താടിയും വെട്ടാവൂവെന്ന് കരാറുണ്ടായിരുന്നുവെന്നും ജോബി ജോര്‍ജ് പറഞ്ഞു. അത് ലംഘിച്ചത് ചോദിച്ചപ്പോള്‍ പ്രതികരിക്കാന്‍ ഷെയ്ന്‍ തയ്യാറായില്ല. അപ്പോള്‍ തന്റെ വേദന കൊണ്ടാണ് പ്രതികരിച്ചതെന്നും കേസ് കൊടുക്കുമെന്ന് ഉദ്ദേശിച്ചാണ് അങ്ങനെയൊക്കെ പറഞ്ഞതെന്നും ജോബി ജോര്‍ജ് പറഞ്ഞു. തന്റെ സിനിമ ചെയ്യുന്ന സമയത്ത് തന്നെ ഷെയ്ന്‍ മറ്റൊരു ചിത്രം കമ്മിറ്റ് ചെയ്തു. അതറിഞ്ഞപ്പോള്‍ നിര്‍മാതാക്കളുടെ സംഘടനയില്‍ പരാതി നല്‍കിയിരുന്നു, ഞങ്ങളുടെ പടത്തിലെ താടി വെച്ച ഭാഗം തീര്‍ന്നതിന് ശേഷമേ താടിയും മുടിയും വെട്ടാവൂവെന്ന് കരാര്‍ വെച്ചിരുന്നു. ആദ്യം 15-ാം തീയ്യതി ഷെയ്ന്‍ ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് പിന്നീട് മാറ്റി, 25 -ാം തീയ്യതിയിലേക്കാക്കി വൈകിപ്പിച്ചു. ആദ്യം പ്രതിഫലമായി 30 ലക്ഷം രൂപയാണ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് 40 ലക്ഷം ആവശ്യപ്പെട്ടുവെന്നും ജോബി ജോര്‍ജ് ആരോപിച്ചു. ആ പടത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് ഈ സിനിമ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകുമെന്നും ജോബി ജോര്‍ജ് അറിയിച്ചു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT