News n Views

‘മനോരോഗ’ പരാമര്‍ശത്തില്‍ നിര്‍മ്മാതാക്കളോട് മാപ്പ് ചോദിച്ച് ഷെയ്ന്‍ നിഗം, സംഘടനകള്‍ക്ക് കത്ത് 

THE CUE

മനോവിഷമമോ അതോ മനോരോഗമോ എന്ന പരാമര്‍ശത്തില്‍ നിര്‍മ്മാതാക്കളോട് മാപ്പുചോദിച്ച് നടന്‍ ഷെയ്ന്‍ നിഗം. ഇക്കാര്യം വ്യക്തമാക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, അമ്മ, ഫെഫ്ക എന്നീ സംഘടനകള്‍ക്ക് നടന്‍ കത്തയച്ചു. പരാമര്‍ശത്തില്‍ മാപ്പ് പറയുന്നുവെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു. വിഷയത്തില്‍ ഫേസ്ബുക്ക് മുഖേന ഷെയ്ന്‍ നേരത്തേ ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു.

മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പുപറയണമെന്നായിരുന്നു സംഘടനയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് നിര്‍മ്മാതാക്കളുടെയും, താരങ്ങളുടെുയം, സംവിധായകരുടെയും സംഘടനകള്‍ക്ക് ഷെയ്ന്‍ മാപ്പപേക്ഷിച്ച് കത്ത് നല്‍കിയത്. താരസംഘടനയായ അമ്മയുടെ എക്‌സിക്യുട്ടിവ് യോഗം ജനുവരിയില്‍ ചേരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും പ്രശ്‌നത്തില്‍ തീരുമാനമുണ്ടാവുകയെന്നാണ് വിവരം. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേള വേദിയിലായിരുന്നു നിര്‍മ്മാതാക്കള്‍ക്കെതിരായ ഷെയ്ന്‍ നിഗത്തിന്റെ വിവാദ പരാമര്‍ശം. നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമമോ മനോരോഗമോ എന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു.

വെയില്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഫെഫ്കയും അമ്മയും ഇടപെടല്‍ നടത്തുന്നതിനിടെയാണ് ഷെയ്‌നില്‍ നിന്ന് അധിക്ഷേപമുണ്ടായത്. ഇതോടെ ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറുകയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഷെയ്ന്‍ ഇപ്പോള്‍ മൂന്ന് സംഘടനകളെയും സമീപിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT