News n Views

‘ഇത് ജനങ്ങളോടുള്ള ധിക്കാരം’; മലയാളത്തിനായി ഇങ്ങനെ സമരം ചെയ്യേണ്ടി വരുന്നത് എന്തൊരു നാണക്കേടാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ 

THE CUE

കെഎഎസ് പരീക്ഷയ്ക്ക് മലയാളത്തില്‍ ചോദ്യങ്ങള്‍ ലഭ്യമാക്കാത്തത് പിഎസ്‌സി ജനങ്ങളോട് കാട്ടുന്ന ധിക്കാരമാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പിഎസ്‌സിയുടെ ധിക്കാരത്തിന് കണക്ക് പറയേണ്ടി വരും. ഭാഷാനയം നടപ്പാക്കേണ്ട ആളുകളെ തെരഞ്ഞെടുക്കേണ്ട പരീക്ഷയില്‍ തന്നെ മലയാളം എഴുതേണ്ട, ഇംഗ്ലീഷ് മതിയെന്ന് പറയുന്നത് വിഡ്ഢിത്തരമല്ല, ധിക്കാരമാണ്. മാതൃഭാഷയ്ക്ക് വേണ്ടി ഇങ്ങനെ സമരം ചെയ്യേണ്ടി വരുന്നത് നാണക്കേടാണെന്ന് അദ്ദേഹം ചോദിച്ചു.

സര്‍ക്കാര്‍ പി.എസ്.സിയോട് അനാവശ്യമായ സൗമ്യത കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.എ.എസ് പരീക്ഷയ്ക്ക് മലയാളത്തില്‍ ചോദ്യങ്ങള്‍ ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ഐക്യ കേരള മലയാള പ്രസ്ഥാനം പിഎസ്‌സിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളത്തിലും ചോദ്യപേപ്പര്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഐക്യ മലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നേരത്തേ നിരാഹാരസമരം സംഘടിപ്പിച്ചിരുന്നു. ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിന് വിരുദ്ധമായാണ് കെഎഎസ് പരീക്ഷയില്‍ ചോദ്യം ഇംഗ്ലീഷില്‍ തന്നെയായിരിക്കുമെന്ന് പിഎസ്‌സി വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. നിലപാട് തിരുത്താന്‍ പിഎസ് സി തയ്യാറായില്ലെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടും നിരാഹാര സമരം തുടങ്ങാനാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നീക്കം. വിളക്കേന്തിയായിരുന്നു ഇന്നത്തെ മാര്‍ച്ച്. പിഎസ്‌സിയിലെ ദൈവങ്ങളെ വെളിച്ചം കാട്ടി ഉണര്‍ത്താനാണ് വിളക്കേന്തി സമരം നടത്തിയതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT