News n Views

ആരിഫ് മുഹമ്മദ് ഘാന്‍, ക്രാന്തി ദളില്‍ തുടങ്ങി അഞ്ച് പാര്‍ട്ടികളില്‍, ബിജെപി ക്യാംപില്‍ നിന്ന് കേരള ഗവര്‍ണര്‍ 

THE CUE

മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഘാനാണ് കേരളത്തിന്റെ പുതിയ ഗവര്‍ണര്‍. പി സദാശിവം പദവിയൊഴിയുന്ന സാഹചര്യത്തിലാണ് നിയമനം. രാജീവ് ഗാന്ധി, വിപി സിങ് മന്ത്രിസഭകളില്‍ വിവിധ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട് അദ്ദേഹം. ഉത്തര്‍പ്രദേശുകാരനായ ഇദ്ദേഹം വിവിധ പാര്‍ട്ടികളില്‍ ചേക്കെറി പലകുറി രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഭാരതീയ ക്രാന്തി ദള്‍ എന്ന പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിലൂടെയാണ് രാഷ്ട്രീയ പ്രവേശം. 1977 ല്‍ ബുലന്ദ്ശഹര്‍ ജില്ലയിലെ സിയാന നിയമസഭാ മണ്ഡലത്തില്‍ നിന്ന് ക്രാന്തിദള്‍ ടിക്കറ്റില്‍ മത്സരിച്ച് 26 ാം വയസില്‍ എംഎല്‍എയായി. എന്നാല്‍ അധികം വൈകാതെ പാര്‍ട്ടി വിട്ടു. ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

1980 ല്‍ കാണ്‍പൂരില്‍ നിന്നും ശേഷം ബഹ്‌റൈച്ചില്‍ നിന്നും കോണ്‍ഗ്രസ് പ്രതിനിധിയായി ലോക്‌സഭയിലെത്തി. രാജീവ് മന്ത്രിസഭയില്‍ ഊര്‍ജവകുപ്പിന്റെ ചുമതലക്കാരനായി. എന്നാല്‍ 1986 ല്‍ മുസ്ലിം പേഴ്‌സണല്‍ ലോ ബില്‍ സംബന്ധിച്ച് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് മന്ത്രിപദം രാജിവെച്ചു. കോണ്‍ഗ്രസ് വിടുകയും ചെയ്തു. തുടര്‍ന്ന് ജനതാദളിന്റെ ഭാഗമായി. 1989 ല്‍ ജനതാദള്‍ ടിക്കറ്റില്‍ ലോക്‌സഭയിലെത്തി. വിപി സിങ് സിങ് സര്‍ക്കാരില്‍ വ്യോമയാന മന്ത്രിയായി.

തുടര്‍ന്ന് ജനതാദള്‍ വിട്ട അദ്ദേഹം ബിഎസ്പിയില്‍ ചേക്കേറി. 98 ല്‍ ബഹ്‌റൈച്ചില്‍ നിന്ന് വീണ്ടും ലോക്‌സഭയിലെത്തി. എന്നാല്‍ 2004 ല്‍ ബിജെപിയില്‍ ചേര്‍ന്നു. കൈസര്‍ഗഞ്ജില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ പാര്‍ട്ടി തന്നെ തഴയുന്നുവെന്ന്‌ വ്യക്തമാക്കി 2007 ല്‍ ബിജെപി വിട്ടു. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം ബിജെപിയില്‍ തിരിച്ചെത്തി. മുത്തലാഖ് ബില്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ എന്നീ നടപടികളില്‍ നരേന്ദ്രമോദി സര്‍ക്കാരിന് ഉറച്ച പിന്‍തുണ നല്‍കി. ഒടുവില്‍ കേരളത്തിന്റെ ഗവര്‍ണറായി നിമയനം. ഇസ്ലാമിനെ വിമര്‍ശനാത്മകമായി വിശകലം ചെയ്യുന്ന ഇദ്ദേഹത്തിന്റെ Text And Context : Quran And Contemperory Challenges എന്ന പുസ്തകം ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT