News n Views

സുപ്രീം കോടതി വിധി നടപ്പായി ; പിറവം പള്ളിയില്‍ കുര്‍ബാന നടത്തി ഓര്‍ത്തഡോക്‌സ് വിഭാഗം 

THE CUE

പിറവം സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തി സുപ്രീം കോടതി വിധി നടപ്പാക്കി ഓര്‍ത്തഡോക്‌സ് വിഭാഗം. കുര്‍ബാന നടത്താന്‍ ഹൈക്കോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു. പള്ളിയില്‍ പ്രതിഷേധങ്ങള്‍ നേരിടാതെ വൈദികന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന നടത്താന്‍ ഇവര്‍ക്കായി. അതേസമയം യാക്കോബായ വിഭാഗം റോഡില്‍ പ്രാര്‍ത്ഥന നടത്തി പ്രതിഷേധിച്ചു. ഏഴുമണിയോടെ വൈദികന്‍ സ്‌കറിയ വട്ടക്കാട്ടിലിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കര്‍ശന സുരക്ഷയിലാണ് പ്രദേശം. ഇടവകാംഗങ്ങള്‍ക്ക് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തടസങ്ങളില്ല.

1934 ലെ ഭരണഘടന അംഗീകരിക്കുന്ന ആര്‍ക്കും ചടങ്ങുകളില്‍ പങ്കെടുക്കാം. പക്ഷേ സംഘര്‍ഷാവസ്ഥയുണ്ടായാല്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം. മറ്റൊരു ഉത്തരവു വരെ ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നടക്കം പൊലീസിന് ഇതുസംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശമുണ്ട്. കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ കയറാന്‍ യാക്കോബായ വിഭാഗം അനുവദിക്കാതിരുന്നത് സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്ത് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. യാക്കോബായ വിഭാഗത്തെ ഒഴിപ്പിക്കണമെന്ന് കോടതി അന്ത്യശാസനം നല്‍കിയ സാഹചര്യത്തിലായിരുന്നു ഇത്.

ജില്ലാ കളക്ടറുടെയും പൊലീസിന്റെയും മുന്‍കൂര്‍ അനുമതിയോടെയാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് സംസ്‌കാര ശുശ്രൂഷ അടക്കമുള്ള ചടങ്ങുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. കോടതിയില്‍ നിന്ന് മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ഈ രീതി തുടരും. പള്ളിയുടെ അവകാശികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗമാണെന്ന് 2018 ഏപ്രില്‍ 18 നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെയും വിധി നടപ്പാക്കിയിരുന്നില്ല. ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കുന്നതിനും ആരാധന നടത്തുന്നതിനും നടത്തിയ ശ്രമങ്ങള്‍ സംഘര്‍ഷത്തിന് വഴിമാറുകയുമായിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT