News n Views

‘തോക്ക് ഡാന്‍സ്’ നടത്തിയ ബിജെപി എംഎല്‍എ വിഐപി നമ്പറിനായി മുടക്കിയത് 5.51 ലക്ഷം 

THE CUE

പലതരം തോക്കുകളേന്തി ബോളിവുഡ് ഗാനങ്ങള്‍ക്ക് ചുവടുവെച്ച ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എ പ്രണവ് സിങ് ചാംപ്യന്റെ ആര്‍ഭാട ജീവിതത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. തന്റെ കാറിന് 0001 എന്ന വിഐപി നമ്പര്‍ ലഭിക്കാന്‍ 5.51 ലക്ഷം രൂപയാണ് എംഎല്‍എ ചെലവഴിച്ചത്. നിരവധി പേര്‍ ഈ നമ്പറിനായി രംഗത്തുണ്ടായിരുന്നെങ്കിലും 5.51 ലക്ഷം മുടക്കി പ്രണവ് സിങ് നമ്പര്‍ സ്വന്തമാക്കുകയായിരുന്നു. ഡെറാഡൂണ്‍ മേഖലയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവുമുയര്‍ന്ന തുകയാണ് ഇതെന്ന് അഡീഷണല്‍ റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അരവിന്ദ് പാണ്ഡേ പറഞ്ഞു.

5.25 ലക്ഷമായിരുന്നു അതുവരെയുള്ള ഉയര്‍ന്ന തുക. നാലുതരം തോക്കുകളേന്തി ബോളിവുഡ് ഗാനങ്ങള്‍ക്ക് ചുവടുവെയ്ക്കുന്ന പ്രണവ് സിങ്ങിന്റെ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അനിശ്ചിത കാലത്തേക്ക് ബിജെപി സസ്‌പെന്റ് ചെയ്തു. മാധ്യമ പ്രവര്‍ത്തകനോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ 3 മാസത്തെ സസ്‌പെന്‍ഷനില്‍ തുടരുമ്പോഴായിരുന്നു തോക്കോന്തിയുള്ള നൃത്തം. ഇതിന്റെ പേരിലും അച്ചടക്ക നടപടി നേരിടുകയാണ് പ്രണവ് സിങ് ചാംപ്യന്‍. ചുവടുവെയ്ക്കലിനിടെ ഇദ്ദേഹത്തിന്റെ മോശം ഭാഷയിലുള്ള സംസാരവും വീഡിയോയില്‍ വെളിപ്പെട്ടിരുന്നു.

കാലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയത് ആഘോഷമാക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായത്. ഇദ്ദേഹത്തിന്റെ അനുയായികളെയും വീഡിയോയില്‍ കാണാം. തോക്കേന്തിയുള്ള നൃത്തം അവതരിപ്പിക്കുന്ന 'തമന്‍ചേ പേ ഡിസ്‌കോ' എന്ന ഗാനത്തെയടക്കം പിന്‍പറ്റിയായിരുന്നു പ്രകടനം. ഉത്തരാഖണ്ഡില്‍ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്ക് ഇത്തരത്തില്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഒപ്പമുള്ളവരില്‍ ഒരാള്‍ ചോദിക്കുന്നത് വീഡിയോയിലുണ്ട്. ഉത്തരാഖണ്ഡില്‍ മാത്രമല്ല, ഇന്ത്യയില്‍ ഒരാള്‍ക്കും ചെയ്യാനാകില്ലെന്നാണ് ഇദ്ദേഹം മറുപടി നല്‍കുന്നത്.

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

SCROLL FOR NEXT