ജി സുകുമാരന്‍ നായര്‍ 
Politics

‘ശരിദൂരം ശരിയെന്ന് കാലം തെളിയിക്കും’; നിലപാടില്‍ മാറ്റമില്ലെന്ന് ജി സുകുമാരന്‍ നായര്‍

THE CUE

ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിച്ച നയങ്ങളില്‍ നിന്ന് കനത്ത തിരിച്ചടി നേരിട്ടിട്ടും നിലപാടിലുറച്ച് എന്‍എസ്എസ്. 'ശരിദൂര'ത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്തെത്തി. വിശ്വാസ സംരക്ഷണത്തിന് വേണ്ടിയാണ് ശരിദൂരത്തിലേക്ക് മാറിയത്. സംസ്ഥാന സര്‍ക്കാര്‍ വിശ്വാസം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും ജി സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ചു.

ഉപതെരഞ്ഞെടുപ്പിന്റെ ഫലം എന്തു തന്നെയായാലും ശരിദൂരമാണ് ശരിയെന്ന് കാലം തെളിയിക്കും.
ജി സുകുമാരന്‍ നായര്‍

ശരിദൂരമാണെങ്കില്‍ പോലും എന്‍എസ്എസ് പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി നിലപാടുകള്‍ സ്വീകരിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ സമുദായം യാതൊരു വിലക്കും കല്‍പിക്കുന്നില്ല. അത്തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. തിരുവനന്തപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ അവരുടെ അഭിപ്രായത്തിന് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ ചില മാധ്യമങ്ങള്‍ കാര്യമറിയാതെയാണ് വിമര്‍ശിച്ചത്. എന്‍എസ്എസിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ നടത്തി. എന്‍എസ്എസ് സാമുദായിക സ്വാധീനമുപയോഗിച്ച് യുഡിഎഫിന് വോട്ടു ചോദിച്ചു എന്ന പ്രചാരണം തെറ്റാണെന്നും ജി സുകുമാരന്‍ നായര്‍ വാദിച്ചു.

ജി സുകുമാരന്‍ നായര്‍ അന്ന് പറഞ്ഞത്

“സംസ്ഥാനസര്‍ക്കാരിന്റെ അവഗണനക്കും വിവേചനത്തിനും എതിരെയാണ് നാം പ്രതികരിക്കേണ്ടത്. സമദൂരമാണെങ്കിലും ഒരു ശരിദൂരം കണ്ടെത്തേണ്ടത് അനിവാര്യമായിരിക്കുന്നു. ശരിദൂരം എങ്ങനെയെന്ന് നായരെ പഠിപ്പിക്കേണ്ട കാര്യമില്ല.”

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിന് വേണ്ടി എന്‍എസ്എസ് പരസ്യപ്രചരണത്തിന് ഇറങ്ങിയിരുന്നു. ശരിദൂരമെന്നാല്‍ യുഡിഎഫിനൊപ്പമാണെന്ന് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം സംഗീത് കുമാര്‍ വ്യക്തമാക്കുകയും ചെയ്തു. നിലപാട് മയപ്പെടുത്തണം എന്ന അപേക്ഷയുമായി താലൂക്ക് യൂണിയന്‍ നേതൃത്വത്തിന്റെ മുന്നിലെത്തിയ സിപിഐഎമ്മിന്റേയും ബിജെപിയുടേയും നേതാക്കള്‍ക്ക് 'ചങ്ങനാശ്ശേരിയില്‍ നിന്നുള്ള നിര്‍ദ്ദേശം വ്യക്തമാണ്' എന്ന മറുപടിയാണ് ലഭിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT