കാനം രാജേന്ദ്രന്‍ 
Politics

‘വയസാംകാലത്ത് ആര് ബ്ലാക്‌മെയില്‍ ചെയ്യാന്‍’; സിപിഐഎമ്മിന്റെ കെണിയിലാണെന്ന ആരോപണത്തില്‍ കാനം രാജേന്ദ്രന്റെ മറുപടി

റെയ്ക്കാഡ് അപ്പു ജോര്‍ജ്‌

ഇടതു മുന്നണിയിലെ ഘടകകക്ഷിയായ സിപിഐഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും കെണിയില്‍ പെടുത്തിയിരിക്കുകയാണെന്ന ആരോപണത്തിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തന്നെ ആരും ബ്ലാക്‌മെയില്‍ ചെയ്യുന്നില്ലെന്ന് കാനം രാജേന്ദ്രന്‍ 'ദ ക്യൂ'വിനോട് പ്രതികരിച്ചു. ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയാറില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ഞാന്‍ ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാറില്ല. എന്നെ ഇപ്പോള്‍ ആര് ബ്ലാക്ക് മെയില്‍ ചെയ്യാനാണ്. എന്നെ ആരും ബ്ലാക് മെയില്‍ ചെയ്യുന്നൊന്നും ഇല്ല. ഈ വയസുകാലത്ത് എന്നെ ആര് ബ്ലാക്‌മെയില്‍ ചെയ്യാനാണ്?
കാനം രാജേന്ദ്രന്‍

പൊലീസ് മര്‍ദ്ദനത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ശക്തമായ നിലപാട് എടുക്കാത്തത് ബ്ലാക്‌മെയില്‍ ചെയ്യപ്പെടുന്നതുകൊണ്ടാണെന്ന് ആരോപണമുണ്ടായിരുന്നു. മകന്‍ സന്ദീപ് രാജേന്ദ്രനെ രക്ഷിക്കാന്‍ വേണ്ടിയാണോ കാനം പാര്‍ട്ടിയെ തള്ളിപ്പറയുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല ചോദിച്ചിരുന്നു. സിവില്‍ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓണത്തിന് നടന്ന ചില സംഭവങ്ങളുമായി ഇതിന് ബന്ധമുണ്ടോ? ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമനുമായി ബന്ധപ്പെട്ട് എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടോ? യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് രൂപീകരിക്കുമെന്ന് പറഞ്ഞിട്ട് എഐഎസ്എഫ് പിന്നോട്ടുപോയത് കാനം ഇടപെട്ടതുകൊണ്ടാണ്. കാനം മുഖ്യമന്ത്രിയുടെ തടവറയിലാണ് എന്നെല്ലാം ജ്യോതികുമാര്‍ ന്യൂസ് 18 ചാനല്‍ പ്രൈം ഡിബേറ്റിനിടെ പ്രതികരിക്കുകയുണ്ടായി.

എറണാകുളം ജില്ലയിലെത്തിയിട്ടും കാനം എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് വാര്‍ത്തയായിരുന്നു.

എല്‍ദോ എബ്രഹാം എംഎല്‍എയും എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവും ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കള്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റ ശേഷം കാനം നടത്തിയ പ്രതികരണത്തിനെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം പുകയുകയാണ്. സിപിഐ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവില്‍ രൂക്ഷവിമര്‍ശനമാണ് സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ ഉയര്‍ന്നത്. കാനത്തിന്റെ നിലപാട് കാരണം പൊലീസ് മര്‍ദ്ദനമേറ്റ എംഎല്‍എയ്ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ജില്ലാ നേതാക്കള്‍ വിമര്‍ശിച്ചു. ലാത്തിച്ചാര്‍ജില്‍ സിപിഐ സംസ്ഥാന നേതൃത്വം പരസ്യമായി മാപ്പ് പറയണം. പാര്‍ട്ടി തീരുമാനപ്രകാരമാണ് ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. പാര്‍ട്ടി തീരുമാനത്തെയാണ് കാനം രാജേന്ദ്രന്‍ തള്ളിപ്പറഞ്ഞത്. ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ പാര്‍ട്ടി ജാഥയ്ക്ക് ആളെ കിട്ടാത്ത അവസ്ഥയാകുമെന്നും ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT