Politics

‘എന്ത് നാട്? എന്ത് ജനാധിപത്യം?’; സര്‍ക്കാര്‍ ഒത്താശയില്‍ എസ്എഫ്‌ഐ നരനായാട്ട് നടത്തുകയാണെന്ന് ചെന്നിത്തല

THE CUE

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തേത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കെഎസ്‌യു നടത്തിവന്ന ഉപരോധ സമരം അവസാനിപ്പിച്ചു. കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എസ്എഫ്‌ഐക്കാരെ അറസ്റ്റ് ചെയ്യുകയും പുറത്താക്കുകയും ചെയ്യുന്നതുവരെ സമരം തുടരുമെന്നായിരുന്നു കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നിലപാട്. അക്രമികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിസിപി ഉറപ്പ് നല്‍കിയെന്ന് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.

വേറൊരു വിദ്യാര്‍ത്ഥി സംഘടനയ്ക്കും കേരളത്തില്‍ പ്രവര്‍ത്തിക്കണ്ടേ? എന്ത് നാടാണിത്? എന്ത് ജനാധിപത്യമാണിത്?
രമേശ് ചെന്നിത്തല

രണ്ട് ദിവസമായി എസ്എഫ്‌ഐ ഭീകര നരനായാട്ട് നടത്തുകയാണ്. കെഎസ്‌യു പ്രവര്‍ത്തകരെ ഹോസ്റ്റലില്‍ വെച്ച് മര്‍ദ്ദിച്ചു. സര്‍ട്ടിഫിക്കറ്റ് മുഴുവന്‍ കത്തിച്ചു. ഈ നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് കൊണ്ടുപോകുന്നത്. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകരെ പുറത്താക്കി. പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന് പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ട് എത്തിയതാണ് കെ എം അഭിജിത് ഉള്‍പ്പെടെയുള്ളവര്‍. അവര്‍ ഗുണ്ടകളേയും കൊണ്ട് വന്നവരല്ല. അവര്‍ എട്ട് പേര്‍ പ്രിന്‍സിപ്പാളിനെ കാണാന്‍ ചെന്നപ്പോഴാണ് ഗുണ്ടകള്‍ അവരെ ഭീകരമായി മര്‍ദ്ദിച്ചത്. അത് ടിവിയില്‍ കണ്ടതുകൊണ്ടാണ് ഡിസിസി പ്രസിഡന്റും ഞങ്ങളും വന്നത്. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അവര്‍ തയ്യാറാകുന്നില്ല. ഈ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം. ഈ നാട്ടില്‍ നിയമമുണ്ടാകണ്ടേ? പൊലീസിനെ ആക്രമിച്ചിട്ടുപോലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

‘എട്ടപ്പന്‍’ എന്ന് വിളിക്കുന്ന മുന്‍ എസ്എഫ്‌ഐ നേതാവ് യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ ബുധനാഴ്ച്ച രാത്രി കെഎസ്‌യു പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 'നിന്നെ ഞാനടിച്ച് വായ കീറും' എന്ന് മുന്‍ ചെയര്‍മാന്‍ പറയുന്നത് വീഡിയോയിലുണ്ട്. തുടര്‍ന്ന് കെഎസ്‌യു പ്രവര്‍ത്തകനായ നിതിന്‍ രാജിന് മഹേഷില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കുകയുണ്ടായി.

2010-11ല്‍ യൂണിവേഴ്‌സിറ്റി കോളേജ് ചെയര്‍മാനായിരുന്ന മഹേഷ് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അല്ലെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം.

മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ഇന്നലെ പഠിപ്പുമുടക്കിയ കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പഠിപ്പുമുടക്കിനിടെ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മൂന്ന് കെഎസ്‌യു പ്രവര്‍ത്തകരെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇന്ന് തന്നെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓടിച്ചിട്ട് തല്ലിയെന്ന് പരാതിയുമായി കെഎസ്‌യു യൂണിറ്റ് നേതാവ് അമല്‍ ചന്ദ്ര രംഗത്തെത്തി. യൂണിയന്‍ നേതാക്കളും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് മുഖത്തെ പരിക്കുകള്‍ കാണിച്ച് അമല്‍ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് പ്രിന്‍സിപ്പലിനെ കാണാനായി കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രകടനവുമായി യൂണിവേഴ്‌സിറ്റി കോളേജിലേക്കെത്തി. പൊലീസ് ഇവരെ തടയുന്നതിനിടെ കോളേജിനുള്ളില്‍ നിന്നും കല്ലേറുണ്ടായി. പിന്നാലെ ഇരുപ്രവര്‍ത്തകരും ഏറ്റുമുട്ടി. സംഘര്‍ഷം എംജി റോഡിലേക്ക് നീണ്ടു. പട്ടിക ഉപയോഗിച്ച് തന്റെ കാലില്‍ മര്‍ദ്ദിച്ചെന്നും കൂടെയുള്ളവരെ തല്ലിയെന്നും അഭിജിത് ആരോപിച്ചു. കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എംജി റോഡ് ഉപരോധിച്ച എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം തുടര്‍ന്ന കെഎസ്‌യു പ്രവര്‍ത്തകര്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാക്കളായ എംഎം ഹസന്‍, ജ്യോതികുമാര്‍ ചാമക്കാല, നെയ്യാറ്റിന്‍കര സനല്‍ എന്നിവരും ചേരുകയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT