Politics

‘ശങ്കര്‍ റൈ സംഘപരിവാറുകാരന്‍’; കമ്മ്യൂണിസ്റ്റുകാരന് വിശ്വാസിയാകാന്‍ കഴിയുന്നതെങ്ങനെയെന്ന് മുല്ലപ്പള്ളി

THE CUE

മഞ്ചേശ്വരത്തെ സിപിഐഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ കമ്മ്യൂണിസ്റ്റ് വേഷമിട്ട സംഘപരിവാറുകാരനാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു കമ്മ്യൂണിസ്റ്റിന് എങ്ങനെയാണ് വിശ്വാസിയാകാന്‍ കഴിയുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണം. സിപിഐഎം വിശ്വാസ സമൂഹത്തെ വഞ്ചിച്ചു. ശബരിമല ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ആര്‍എസ്എസുമായി ഒരു കാലത്തും കോണ്‍ഗ്രസിന് ബന്ധമുണ്ടായിട്ടില്ല. കോണ്‍ഗ്രസിന് ആര്‍എസ്എസ് വോട്ടുവേണ്ട. വര്‍ഗീയ കക്ഷികളുമായി ഒരു ബന്ധവുമില്ലെന്നും മുല്ലപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

എല്‍ഡിഎഫ് കോഴ വാങ്ങിയാണ് ബാറുകള്‍ അനുവദിച്ചത്. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കണ്ടെത്താന്‍ ബാറുകള്‍ക്ക് അനുമതി നല്‍കി.
മുല്ലപ്പള്ളി രാമചന്ദ്രന്‍

തൃശൂര്‍ പാവറട്ടിയില്‍ രഞ്ജിത്ത് എന്ന യുവാവ് എക്‌സൈസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് മരിച്ചത് അന്വേഷിക്കണമെന്നും കെപിസിസി അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള 16-ാമത്തെ കസ്റ്റഡിക്കൊലയാണിത്. വരാപ്പുഴ ശ്രീജിത്ത്, നെടുങ്കണ്ടം രാജ്കുമാര്‍ തുടങ്ങിയവരുടേതിന് സമാനമാണ് രഞ്ജിത്തിന്റെ കൊലപാതകമെന്നാണ് സൂചന. മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവം മരണത്തില്‍ കലാശിച്ചു. തലയ്‌ക്കേറ്റ പരുക്ക് മരണകാരണമാകാമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പൊലീസ് സ്റ്റേഷനുകളിലെ ഉരുട്ടിക്കൊലകള്‍ സാംക്രമിക രോഗം പോലെ എക്‌സൈസിനേയും പിടികൂടിയിരിക്കുകയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

സിപിഐഎം പ്രാദേശിക നേതാക്കള്‍ക്കൊപ്പം സിദ്ധിവിനായക ക്ഷേത്രത്തിലെത്തി ഉദയാസ്തമയ പൂജ നടത്തി, പ്രസാദം സഹപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്ത ശേഷമാണ് ശങ്കര്‍ റൈ പത്രിക സമര്‍പ്പിച്ചത്.

ശങ്കര്‍ റൈയുടെ ശബരിമല പ്രസ്താവന വിവാദമായിരുന്നു. ആചാരലംഘനം ആര് നടത്തിയാലും അത് ശരിയല്ലെന്ന് സിപിഐഎം നേതാവ് പറഞ്ഞു. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം എന്നതിനൊപ്പം താനൊരു വിശ്വാസിയാണ്. വ്രതമെടുത്ത് തന്നെ ശബരിമലയില്‍ പോയിട്ടുണ്ട്. വ്രതാനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ട് യുവതികള്‍ക്ക് ശബരിമല ദര്‍ശനം നടത്താവുന്നതാണ്. സുപ്രീം കോടതിവിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ശങ്കര്‍ റൈ പറയുകയുണ്ടായി.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT