കര്‍ണാടകയില്‍ കൂറുമാറിയ എംഎല്‍എമാര്‍ അയോഗ്യര്‍ തന്നെയെന്ന് സുപ്രീം കോടതി. അയോഗ്യരാക്കിയതിനെതിരെ എംഎല്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. 17 എംഎല്‍എമാരെ അയോഗ്യരാക്കിക്കൊണ്ടുള്ള കര്‍ണാടക നിയമസഭാ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവെച്ചു. എന്നാല്‍ 2023 വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന സ്പീക്കറുടെ തീരുമാനം സുപ്രീം കോടതി റദ്ദാക്കി. നിയമസഭയുടെ കാലാവധി കഴിയുന്നതുവരെ അയോഗ്യരാക്കാനാവില്ലെന്നാണ് സുപ്രീം കോടതിയുടെ വിശദീകരണം. ഇതോടെ ബിജെപിയെ അധികാരത്തിലേറ്റാന്‍ കൂറുമാറിയ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ക്ക് വരുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വഴിയൊരുങ്ങി.
ജനാധിപത്യത്തില്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനും ധാര്‍മ്മിക പ്രധാനമാണ്.സുപ്രീം കോടതി
അയോഗ്യതയുടെ കളങ്കം രാജികൊണ്ട് മാറില്ല. രാജിക്ക് മുമ്പാണോ കൂറുമാറ്റമെന്ന് പരിഗണിക്കണം. രാജിക്കുള്ള അവകാശം സ്പീക്കറുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാകില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
കോണ്‍ഗ്രസും ജെഡിഎസും പുനപരിശോധനാ ഹര്‍ജി നല്‍കില്ല.
ജൂലൈയില്‍ 14 കോണ്‍ഗ്രസ് വിമത എംഎല്‍എമാരേയും മൂന്ന് ജെഡിഎസ് എംഎല്‍എമാരേയുമാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കര്‍ അയോഗ്യരാക്കിയത്. രാജിവെച്ചതിന് ശേഷമുള്ള അയോഗ്യത നിലനില്‍ക്കില്ലെന്നാരോപിച്ചാണ് എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. 17 എംഎല്‍എമാര്‍ നിയമസഭയില്‍ നിന്ന് വിട്ടുനിന്നതോടെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ ജൂലൈ 23ലെ അവിശ്വാസ വോട്ടെടുപ്പില്‍ വീണു. 224 അംഗ നിയമസഭയില്‍ യെദ്യൂരപ്പ സര്‍ക്കാരിന് 106 എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. പ്രതിപക്ഷത്ത് 101 പേര്‍. ഒഴിവു വന്ന 17 സീറ്റുകളില്‍ 15 മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞടുപ്പ് നടക്കുക. അയോഗ്യരാക്കപ്പെട്ടവര്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുമെന്നാണ് സൂചനകള്‍. നേരിയ ഭൂരിപക്ഷം നിലനിര്‍ത്താന്‍ 15ല്‍ ആറ് സീറ്റിലെങ്കിലും ബിജെപിക്ക് ജയിക്കണം. ഡിസംബര്‍ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ ഒമ്പതിന്.
ഇപ്പോഴത്തെ കക്ഷി നില
പ്രതിപക്ഷത്ത് 101 അംഗങ്ങള്‍
കോണ്‍ഗ്രസ് 66, ജെഡിഎസ് 34, ബിഎസ്പി 1
ബിജെപിക്കൊപ്പം 106 എംഎല്‍എമാര്‍
സ്വതന്ത്രനും കെപിജെപി എംഎല്‍എയും ബിജെപിക്കൊപ്പം
ഉപതെരഞ്ഞുടപ്പ് മണ്ഡലങ്ങള്‍
അത്താണി, കഗ്വാദ്, ഗോഖഖ്, യെല്ലാപൂര്‍, മാസ്‌കി, രാജരാജേശ്വരി നഗര്‍, ഹീരേകേരൂര്‍, റാണി ബെന്നൂര്‍, വിജയ നഗര, ചിക്കബെല്ലാപൂര്‍, കെ ആര്‍ പുര, യശ്വന്ത്പുര, മഹാലക്ഷ്മി ലേഔട്ട്, ശിവാജി നഗര്‍, ഹൊസക്കോട്ടെ, കൃഷ്ണരാജ് പേട്ട്, ഹുന്‍സൂര്‍
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം