Politics

വിവാദങ്ങള്‍ക്കൊടുവില്‍ പ്രഗ്യയ്‌ക്കെതിരെ ബിജെപി നടപടി; പ്രതിരോധകാര്യ സമിതിയില്‍ നിന്ന് നീക്കും

THE CUE

വിവാദങ്ങള്‍ക്കൊടുവില്‍ എംപി പ്രഗ്യ സിങ് ഠാക്കൂറിനെതിരെ ബിജെപി നടപടി. പ്രജ്ഞയെ പാര്‍ലമെന്റിന്റെ പ്രതിരോധകാര്യസമിതിയില്‍ നിന്ന് നീക്കും. ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കി. ശരത് കാല സമ്മേളനത്തില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും നഡ്ഡ പ്രതികരിച്ചു. ഗാന്ധിഘാതകനായ ഗോഡ്‌സെയെ പാര്‍ലമെന്റില്‍ ദേശഭക്തനെന്ന് ബിജെപി എംപി വിശേഷിപ്പിച്ചത് രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയതിന് പിന്നാലെയാണ് നടപടി.

പ്രതിരോധകാര്യ സമിതിയില്‍ നിന്ന് പ്രഗ്യയെ നീക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഈ സെഷനിലെ പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാന്‍ പ്രഗ്യയ്ക്ക് അനുവാദമുണ്ടായിരിക്കില്ല.
ജെ പി നഡ്ഡ

ഇന്നലെ പ്രഗ്യ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന അപലപനീയമാണ്. ബിജെപി ഇത്തരം പ്രസ്താവനകളേയും പ്രത്യയശാസ്ത്രത്തേയും പിന്തുണയ്ക്കുന്നില്ലെന്നും നഡ്ഡ കൂട്ടിച്ചേര്‍ത്തു.

പ്രഗ്യയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ട് സമയം കളയാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

ആര്‍എസ്എസിന്റേയും ബിജെപിയുടേയും ഉള്ളില്‍ ഇതാണ് എന്നാണ് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് ഒളിച്ചുവെയ്ക്കാനാകില്ല. പ്രഗ്യയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ട് എന്റെ സമയം വെറുതെ കളയാനില്ല.  
രാഹുല്‍ ഗാന്ധി  

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പുതിയ നോവൽ പ്രഖ്യാപിച്ച് ചേതൻ ഭഗത്: നെറ്റ് വർക്കിങ്ങ് ജീവിത വിജയത്തിൽ നിർണായകമെന്ന് ചേതന്‍ ഭഗത്

സ്ത്രീപക്ഷ എഴുത്ത് വിമോചനം തന്നെയെന്ന് ഹുമ ഖുറേഷി: അഭിനയവും സംവിധാനവും ഒരുപോലെ കൊണ്ടുപോകാനാണ് ആഗ്രഹമെന്നും ഹുമ

'ലേഡി സിങ്കം' വെറുതെ വന്നതല്ല, കോപ് യൂണിവേഴ്സിൽ ദീപികയുടെ സ്റ്റാന്റ് എലോൺ ചിത്രമുണ്ടാകുമെന്ന് രോഹിത് ഷെട്ടി

'സീരിയൽ നടി എന്ന കാരണത്താൽ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്, എന്നെ സിനിമയിലേക്ക് വിളിക്കേണ്ടെന്ന് പറഞ്ഞവരുണ്ട്'; സ്വാസിക

പൃഥ്വിരാജിന്റെയോ ദുൽഖറിന്റെയോ നായികയായി നമ്മളെ കാണാൻ അവർക്ക് പറ്റില്ല - സ്വാസിക അഭിമുഖം

SCROLL FOR NEXT