Politics

‘മിസോറാം ബിജെപിയുടെ കുപ്പത്തൊട്ടിയല്ല’; ശ്രീധരന്‍ പിള്ളയെ ഗവര്‍ണറായി നിയമിച്ചതിനെതിരെ മിസോറാമില്‍ പ്രതിഷേധം

THE CUE

കേരള ബിജെപി മുന്‍ അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയെ ഗവര്‍ണറായി നിയമിച്ചതിനെതിരെ മിസോറാമില്‍ പ്രതിഷേധം. അടിക്കടി ഗവര്‍ണറെ മാറ്റുന്നതിനെതിരെ മിസോറാം വിദ്യാര്‍ത്ഥി സംഘടനകളും കോണ്‍ഗ്രസുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഐസ്വാളിലെ രാജ്ഭവന്‍ രാഷ്ട്രീയക്കാര്‍ക്ക് കസേര കളിക്കാനുള്ള ഇടമല്ലെന്ന് മിസോറാം സിര്‍ലൈ പൗള്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് രാംദിന്‍ലിയാന റെന്ത്‌ലെ പറഞ്ഞു.

സ്ഥിരമായി ഒരു ഗവര്‍ണര്‍ വരികയാണെങ്കില്‍ ഞങ്ങള്‍ സ്വാഗതം ചെയ്യും. ഗവര്‍ണര്‍മാരെ കൊണ്ടു തള്ളാനുള്ള ഇടമായി മിസോറാമിനെ കാണരുത്.  
രാംദിന്‍ലിയാന റെന്ത്‌ലെ   
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 8 ഗവര്‍ണര്‍മാരെയാണ് മിസോറാമില്‍ നിയമിച്ചത്.  

കേരളത്തിലെ ബിജെപി നേതാക്കളെ കൊണ്ടുതള്ളാനുള്ള കുപ്പത്തൊട്ടിയല്ല മിസോറാമെന്ന് കോണ്‍ഗ്രസ് വക്താവ് ലാലിയന്‍ചുങ്ക പ്രതികരിച്ചു.

മിസോറാമിലെ ജനങ്ങളെ സ്വാധീനിക്കുന്നതില്‍ പരാജയപ്പെട്ടതുകൊണ്ട് ഗവര്‍ണര്‍മാരെ ഉപയോഗിച്ച് പിന്‍വാതിലിലൂടെ സംസ്ഥാനത്ത് കയറാനാണ് ബിജെപി ശ്രമിക്കുന്നത്.   
ലാലിയന്‍ചുങ്ക  

വെള്ളിയാഴ്ച്ചയാണ് മിസോറാമിന്റെ 15-ാമത്തെ ഗവര്‍ണറായി ശ്രീധരന്‍ പിള്ളയെ നിയമിച്ചുകൊണ്ട് രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിജ്ഞാപനമിറക്കിയത്. കേരളത്തില്‍ നിന്നും ഗവര്‍ണറായെത്തുന്ന രണ്ടാമത്തെ ബിജെപി നേതാവാണ് പി എസ് ശ്രീധരന്‍ പിള്ള. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചിരുന്നു. എന്നാല്‍ പത്ത് മാസത്തെ സേവനത്തിന് ശേഷം കുമ്മനം തിരികെ പോന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മാര്‍ച്ച് 8ന് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരന്‍ തിരുവനന്തപുരം മണ്ഡലത്തില്‍ പരാജയപ്പെടുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ അസം ഗവര്‍ണര്‍ ജഗ്ദീഷ് മുഖിക്കായിരുന്നു മിസോറാമിന്റെ അധിക ചുമതല.

യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമനെ മിസോറാം ഗവര്‍ണറായി നിയമിച്ചിരുന്നു. 2014 ജൂലൈ 11 ന് അദ്ദേഹത്തെ നാഗാലാന്റിലേക്ക് സ്ഥലം മാറ്റി. പിന്നീട് ഓഗസ്റ്റില്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും നീക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT