Politics

‘ശിവസേനയുടെ രാഷ്ട്രീയവുമായി യോജിക്കാനാകില്ല’; ഒരു കാരണവശാലും പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

THE CUE

മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സഖ്യസാധ്യതകള്‍ പൂര്‍ണമായും തള്ളി കോണ്‍ഗ്രസ്. ശിവസേനയുമായി ഒരു ബന്ധവും വേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. ശിവസേനയുടെ രാഷ്ട്രീയവുമായി കോണ്‍ഗ്രസിന് യോജിക്കാനാകില്ല. എന്‍സിപി പിന്തുണച്ചാലും തീരുമാനം മാറ്റില്ല. പുറത്ത് നിന്ന് പിന്തുണയ്‌ക്കേണ്ടെന്നും ഹൈക്കമാന്‍ഡ് തീരുമാനിച്ചു. ശിവസേനയുമായി ഒരു ചര്‍ച്ചയും നടത്തില്ലെന്നും എന്‍സിപി ശിവസേനയുമായി സഖ്യമുണ്ടാക്കുമെന്ന് കരുതുന്നില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയുമായി സഹകരണം ആലോചിക്കുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ്‌ നേതാക്കള്‍ പറഞ്ഞിരുന്നു.

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ ബിജെപി-ശിവസേന തര്‍ക്കം കൂടുതല്‍ രൂക്ഷമായി. ബിജെപി നേതാക്കളുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് ശിവസേന പിന്മാറി. ശിവസേന നേതാക്കളില്ലാതെയാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഔഗ്യോഗിക വസതിയില്‍ ബിജെപി നേതാക്കളുടെ യോഗം നടന്നത്.

മുഖ്യമന്ത്രിപദത്തിന്റെ കാലാവധി തുല്യമായി പങ്കുവെക്കില്ലെന്നും അഞ്ചുവര്‍ഷവും താന്‍ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ശിവസേന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്. യോഗത്തിന് മുമ്പ് ബിജെപി മഹാരാഷ്ട്ര വൈസ് പ്രസിഡന്റ് പ്രസാദ് ലാഡ് ശിവസേന അദ്ധ്യക്ഷന് ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച്ച നടത്തി. നാല്‍പതിലേറെ ശിവസേന എംഎല്‍എമാര്‍ക്ക് ബിജെപി-ശിവസേന സഖ്യം ഭരിക്കണമെന്ന അഭിപ്രായമാണുള്ളതെന്ന് പ്രസാദ് ലാഡ് പിന്നീട് അവകാശപ്പെട്ടു.

ബിജെപിയും ശിവസേനയും ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്തി തങ്ങളുടെ അംഗസംഖ്യ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. സംസ്ഥാനത്ത് ഒറ്റക്ക് അധികാരം പിടിക്കാമെന്ന ബിജെപി ലക്ഷ്യമാണ് തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നിഷ്പ്രഭമായത്. ശിവസേനയെ ആശ്രയിക്കാതെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുകയെന്ന ലക്ഷ്യവുമായി പകുതിയിലധികം സീറ്റുകളില്‍ ബിജെപി മത്സരിച്ചിരുന്നു. എന്നാല്‍ 288 അംഗ സഭയില്‍ 105 പേരെ വിജയിപ്പിക്കാനേ സാധിച്ചുള്ളൂ. ഒറ്റയ്ക്ക് അധികാരം കയ്യാളാന്‍ ഇറങ്ങി ബിജെപിക്ക് കഴിഞ്ഞ തവണ നേടിയ 122 സീറ്റുകള്‍ പോലും നേടാനായില്ല. 56 സീറ്റുള്ള ശിവസേനയെ കൂട്ടുപിടിച്ച് മാത്രമേ ബിജെപിക്ക് മഹാരാഷ്ട്രയില്‍ ഭരണം സാധ്യമാകൂ. ആകെ 161 ആണ് എന്‍ഡിഎയുടെ അംഗബലം. മുഖ്യമന്ത്രി പദമടക്കം പങ്കിടുന്ന രീതിയിലുള്ള സഖ്യ ധാരണവേണമെന്ന് ശിവസേന നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ ബിജെപി ഇതിന് വഴങ്ങിയിട്ടില്ല. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചുവന്നാല്‍ ശിവസേനയെ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനവും ബിജെപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്‍സിപി 54 ഉം കോണ്‍ഗ്രസ് 44 ഉം ഇടത്താണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. മറ്റ് യുപിഎ കക്ഷികള്‍ 7 ഇടത്തും ചെറു പാര്‍ട്ടികളും സ്വതന്ത്രരുമടക്കം 23 പേരുമാണ് നിയമസഭയിലെത്തിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT