ഇപി ജയരാജന്‍ 
Politics

‘ഭഗവാന്‍ ശ്രീ അയ്യപ്പന്റെ സഹായമുണ്ട്’; ജി സുധാകരന്റെ പൂതന പ്രയോഗം സാഹിത്യാത്മകമെന്ന് മന്ത്രി ഇപി ജയരാജന്‍

THE CUE

ഭഗവാന്‍ ശ്രീ അയ്യപ്പന്‍ എല്‍ഡിഎഫിനെ സഹായിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ശബരിമല ലോക്‌സഭാ തോല്‍വിക്ക് കാരണമായെന്ന് വിശ്വസിക്കുന്നില്ല. തങ്ങളുടെ ഭാഗത്തുള്ളതെല്ലാം വിശ്വാസികളാണ്. ശബരിമല വിഷയത്തില്‍ ജനങ്ങള്‍ എല്‍ഡിഎഫ് നിലപാട് അംഗീകരിച്ചു. ഇടതുപക്ഷം ശരിയായ നിലപാടാണ് അന്നെടുത്തതും ഇന്ന് എടുത്തുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ വിവാദമായ പൂതന പ്രയോഗത്തെ ഇ പി ന്യായീകരിച്ചു.

കംസന്‍ കൃഷ്ണനെ വിഷം കൊടുത്ത് കൊല്ലാന്‍ അയച്ച രാക്ഷസിയാണ് പൂതന. അത് മലയാള സാഹിത്യത്തില്‍, മലയാള പഠനത്തില്‍ വിദ്യാലങ്ങളിലും കോളേജുകളിലും പഠിപ്പിക്കുന്ന ഭാഗമാണ്. ഒരു ഉദാഹരണമാണ്.
ഇ പി ജയരാജന്‍
‘പൂതനമാര്‍ക്ക് ജയിക്കാനുള്ള ഇടമല്ല അരൂര്‍’ എന്നായിരുന്നു ജി സുധാകരന്റെ പരാമര്‍ശം. അരൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമാര്‍ ഉസ്മാനെ അധിക്ഷേപിച്ചെന്നാരോപിച്ച് മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

മാനസിക വിഭ്രാന്തി കൊണ്ടാണ് യുഡിഎഫ് നേതാക്കള്‍ ഇതുപോലുള്ള നിസാര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. വോട്ട് കച്ചവടം നടത്തിയവര്‍ക്കാണ് അതിനേക്കുറിച്ച് അറിയാവുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുഭവങ്ങളില്‍ നിന്നാണ് ഇതെല്ലാം പറയുന്നത്. പണ്ട് ചാക്കുമായി കച്ചവടത്തിന് പോയിട്ടുള്ള ആളാണ് കെപിസിസി അദ്ധ്യക്ഷനെന്നും ഇ പി ആരോപിച്ചു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT