Politics

ഫേസ്ബുക്ക് പോസ്റ്റില്‍ സ്വാതന്ത്ര്യസമര സേനാനികളെ അപമാനിച്ചു; ജനം ടിവിക്കെതിരെ പരാതി നല്‍കി കെഎസ്‌യു

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നല്‍കിയ ഫെയിസ്ബുക്ക് പോസ്റ്റില്‍ സ്വാതന്ത്ര്യസമര സേനാനികളെ അപമാനിച്ചുവെന്ന് കാട്ടി ജനം ടിവിക്കെതിരെ പരാതി. കെഎസ്‌യുവാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ധീരതയോടെ നയിച്ചിരുന്ന സമര സേനാനികളെ അപമാനിക്കുന്ന തരത്തില്‍ ഫെയിസ്ബുക്ക് പോസ്റ്റിലൂടെ സന്ദേശം പ്രചരിപ്പിക്കുകയാണ് ജനം ടിവിയെന്ന് പരാതിയില്‍ പറയുന്നു. ചാനലിന്റെ ഔദ്യോഗിക ഫെയിസ്ബുക്ക് പേജില്‍ ആദ്യം പങ്കുവെച്ച ചിത്രത്തില്‍ രാഷ്ട്രപിതാവിനെ അപമാനിക്കുന്ന തരത്തില്‍ അദ്ദേഹത്തിന് നേരെ തോക്ക് ചൂണ്ടുന്ന ചിത്രമാണ് പങ്കുവെച്ചിരുന്നത്. വിവാദമായതോടെ ആ പോസ്റ്റ് പിന്‍വലിക്കുകയും മറ്റൊരു പോസ്റ്റ് പ്രചരിപ്പിക്കുകയും ചെയ്തു.

രാഷ്ട്രപിതാവിനെയും മുഴുവന്‍ സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിക്കുകയും പൊതുസമൂഹത്തില്‍ സ്പര്‍ദ്ദയുണ്ടാക്കി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചാനലിനെതിരെ അടിയന്തര നടപടി കൈക്കൊള്ളണമെന്നും രാജ്യത്തെയും രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിച്ചവര്‍ക്കെതിരെ കലാപാഹ്വാനം കുറ്റം അടക്കം ചുമത്തി കേസെടുക്കണമെന്നുമാണ് കെഎസ്‌യു പരാതിയില്‍ ആവശ്യപ്പെടുന്നത്. സഹിച്ചു നേടിയതല്ല, പിടിച്ചുവാങ്ങിയതാണ് സ്വാതന്ത്ര്യം എന്ന ക്യാപ്ഷനില്‍ ജനം ടിവി നല്‍കിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് വിവാദമായത്. പോസ്റ്റില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പ്രാധാന്യം കുറച്ചാണ് നല്‍കിയിരിക്കുന്നത്. ആദ്യം പ്രസിദ്ധീകരിച്ച ചിത്രത്തില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ കയ്യിലുള്ള തോക്ക് മഹാത്മാ ഗാന്ധിയുടെ നേര്‍ക്ക് ചൂണ്ടിയ വിധത്തിലായിരുന്നു നല്‍കിയിരുന്നത്. പിന്നീടാണ് ചിത്രം പിന്‍വലിച്ച് മറ്റൊരു പോസ്റ്റ് പ്രസിദ്ധീകരിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു, ടിപ്പു സുല്‍ത്താന്‍ തുടങ്ങിയവരെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം ഗോള്‍വാള്‍ക്കര്‍ അടക്കമുള്ളവര്‍ ചിത്രത്തില്‍ ഇടം നേടുകയും ചെയ്തിട്ടുണ്ട്. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആദേശ് സുധര്‍മനാണ് പരാതി നല്‍കിയത്.

പരാതി ഇങ്ങനെ

ബഹുമാനപ്പെട്ട സാര്‍,

നമ്മുടെ രാജ്യം 78 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ധീരതയോടെ നയിച്ചിരുന്ന സ്വതന്ത്ര സമര സേനാനികളെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദേശം പ്രചരിപ്പിക്കുകയാണ് ജനം ടിവി എന്ന ചാനല്‍.

ജനം ടിവി ചാനലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആദ്യം പങ്കുവെച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രത്തില്‍ നമ്മുടെ രാഷ്ട്രപിതാവിനെ അപമാനിക്കുന്ന തരത്തില്‍, അദ്ദേഹത്തിന് നേര്‍ക്ക് തോക്ക് ചൂണ്ടുന്ന ചിത്രമാണ് പങ്കുവെച്ചിരുന്നത്. മഹാത്മാഗാന്ധിജിക്കെതിരായി വെടിയുതിര്‍ക്കുന്ന തരത്തിലുള്ള ചിത്രം പങ്കുവെച്ചത് വിവാദമായതോടെ ആ പോസ്റ്റ് പിന്‍വലിക്കുകയും മറ്റൊരു പോസ്റ്റ് ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

രാജ്യത്തിന്റെ രാഷ്ട്രപിതാവിനെ അടക്കം അപമാനിച്ച, മുഴുവന്‍ സ്വാതന്ത്ര്യസമര സേനാനികളുടെയും ധീരസ്മരണകളെ അപമാനിച്ച, പൊതു സമൂഹത്തിനുള്ളില്‍ സ്പര്‍ദ്ദയുണ്ടാക്കി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഈ ജനം ടിവി ചാനലിന്റെ ശ്രമങ്ങള്‍ക്കെതിരായി അടിയന്തര നടപടി കൈക്കൊള്ളണമെന്നും, രാജ്യത്തെയും രാജ്യത്തിന്റെ സ്വാതന്ത്ര്യസമരസേനാനികളെയും രാഷ്ട്രപിതാവിനെയും അപമാനിച്ചവര്‍ക്കെതിരെ കലാപ ആഹ്വാന കുറ്റം അടക്കം ചുമത്തി കേസ് നടപടികള്‍ സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

'ആദ്യ ചിത്രത്തിന് ശേഷം എന്റെ പേര് 'ടൈഗർ ദീദി' എന്നായി, സ്വന്തം പേരിൽ അറിയപ്പെടാൻ ഇരട്ടിയായി പ്രയത്നിക്കേണ്ടി വന്നു'; കൃതി സനോൻ

കിഷോർ കുമാറായി ആമിർ ഖാൻ? അനുരാ​ഗ് ബസു സംവിധാനം ചെയ്യുന്ന ബയോപികിൽ ആമിർ ഖാൻ നായകനെന്ന് റിപ്പോർട്ട്

തെലുങ്കിലും തമിഴിലും കൈ നിറയെ സിനിമകൾ, മലയാളത്തിലേക്കുള്ള തിരിച്ചു വരവ് ഇനിയെന്ന്? മറുപടിയുമായി ദുൽഖർ സൽമാൻ

ഗിരീഷ്‌ പുത്തഞ്ചേരി, കൈതപ്രം തുടങ്ങിയവരെക്കാൾ എനിക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ പാട്ടുകളാണ്; വിനായക് ശശികുമാർ

ത്രില്ലർ ചിത്രത്തിൽ നായകനായി ഷൈൻ ടോം ചാക്കോ, 'ഒരു അന്വേഷണത്തിന്റെ തുടക്കം' മോഷൻ പോസ്റ്റർ പുറത്ത്

SCROLL FOR NEXT