ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടിയെന്ന് ആദ്യ ഫല സൂചനകള്‍. 81 സീറ്റുകളില്‍ 70 മണ്ഡലങ്ങളിലെ വോട്ടെണ്ണിത്തുടങ്ങുമ്പോള്‍ 41 സീറ്റുകളുമായി കോണ്‍ഗ്രസ്-ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സഖ്യം മുന്നിലാണ്. 21 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. എജെഎസ്‌യു (ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍) 3 സീറ്റിലും മറ്റുള്ളവര്‍ ഏഴ് സീറ്റിലും ലീഡ് മുന്നിട്ടുനില്‍ക്കുന്നു. 41 സീറ്റുകളാണ് അധികാരത്തിലെത്താന്‍ വേണ്ട കേവല ഭൂരിപക്ഷം.
ജാംഷഡ്പൂര്‍ ഈസ്റ്റില്‍ ബിജെപി മുഖ്യമന്ത്രി രഘുബര്‍ ദാസ് മുന്നിട്ടുനില്‍ക്കുന്നു. ബാര്‍ഹെയ്ത്തില്‍ ജെഎംഎം നേതാവ് ഹേമന്ത് സോറനാണ് ലീഡ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലീഡ് നില പ്രദര്‍ശിപ്പിച്ച് തുടങ്ങിയിട്ടില്ല.
2014ലെ കക്ഷിനില
ബിജെപി 37
എജെഎസ്‌യു 5
ജെഎംഎം 19
ജെവിഎം 8-2=6 (രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു)
കോണ്‍ഗ്രസ് 6
മറ്റുള്ളവര്‍ 6
കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി സഖ്യം ഏറ്റവും വലിയ കക്ഷിയാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നു. സഖ്യം 38 മുതല്‍ 50 സീറ്റ് വരെ നേടുമെന്നാണ് ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ വ്യക്തമാക്കുന്നത്. ബിജെപി 22-32 സീറ്റുകള്‍ക്കിടയില്‍ ഒതുങ്ങുമെന്നും സര്‍വ്വേ പറയുന്നു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം