Politics

ബിജെപിക്ക് വന്‍തിരിച്ചടി; ഝാര്‍ഖണ്ഡ് പിടിച്ചെടുത്ത് കോണ്‍ഗ്രസ് സഖ്യം; മുഖ്യമന്ത്രിയാകാന്‍ ഹേമന്ത് സോറന്‍

THE CUE

ഝാര്‍ഖണ്ഡില്‍ ബിജെപിക്ക് അധികാരം നഷ്ടമായേക്കും. കേവല ഭൂരിപക്ഷം കടന്നതോടെ കോണ്‍ഗ്രസ് സഖ്യം ഭരണത്തിലെത്തുമെന്ന് ഏതാണ് ഉറപ്പായി. 43 സീറ്റുകളില്‍ കോണ്‍ഗ്രസ്-ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ലീഡ് ചെയ്യുകയാണ്. മഹാസഖ്യത്തിന്റെ ജെഎംഎം നേതാവ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും. രണ്ടിടത്ത് മത്സരിക്കുന്ന സോറന്‍ ബര്‍ഹെയ്ത്തില്‍ മുന്നിലും ധുംകയില്‍ പിന്നിലുമാണ്. ബിജെപിയ്ക്ക് മുന്‍തൂക്കമുള്ള മണ്ഡലങ്ങള്‍ 29 ആയി ചുരുങ്ങി. മൂന്ന് സീറ്റുകളിലാണ് എജെഎസ്‌യു ലീഡ് ചെയ്യുന്നത്. സിപിഐ (എംഎല്‍) ഉള്‍പ്പെടെ മറ്റുള്ളവര്‍ 7 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നു. ആകെ 81 മണ്ഡലങ്ങളുള്ള ഝാര്‍ഖണ്ഡ് നിയമസഭയില്‍ 41 ആണ് കേവല ഭൂരിപക്ഷം. ഭരണം ഉറപ്പിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം ആരംഭിച്ചു. ഝാര്‍ഖണ്ഡിലേത് പ്രതീക്ഷിച്ച വിജയമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രതികരിച്ചു.

പൗരത്വനിയമത്തെ ഝാര്‍ഖണ്ഡ് ജനത തള്ളി. ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണിത്.
കെ സി വേണുഗോപാല്‍

ഗോത്രമേഖലകളില്‍ വന്‍ തിരിച്ചടിയാണ് ബിജെപി നേരിട്ടത്. ബിജെപിയുടെ സഖ്യകക്ഷികളായിരുന്ന എജെഎസ്‌യു, എല്‍ജെപി, ജെഡിയു പാര്‍ട്ടികള്‍ ഇത്തവണ ഒറ്റയ്ക്ക് മത്സരിച്ചതും ബിജെപിയെ ബാധിച്ചു. അള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനും ജെവിഎം പാര്‍ട്ടിക്കും സീറ്റുകള്‍ കുറഞ്ഞു. ജാംഷഡ്പൂര്‍ ഈസ്റ്റില്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് ലീഡ് ചെയ്യുകയാണ്. ലീഡ് നില ഇഞ്ചോടിഞ്ച് അവസ്ഥയിലായിരുന്ന സമയത്ത് കോണ്‍ഗ്രസും ബിജെപിയും ചെറുകക്ഷികളുമായി സഖ്യശ്രമങ്ങള്‍ നടത്തിയിരുന്നു. എജെഎസ്‌യുവിനേയും ജെവിഎമ്മിനേയും ലക്ഷ്യമിട്ടായിരുന്നു ബിജെപി നീക്കം. ബിഎസ്പിയേയും ജെവിഎമ്മിനേയും ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

2014ലെ കക്ഷിനില

ബിജെപി- 37

എജെഎസ്യു- 5

ജെഎംഎം- 19

ജെവിഎം- 8-2=6 (രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു)

കോണ്‍ഗ്രസ്- 6

മറ്റുള്ളവര്‍- 6

കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി സഖ്യം ഏറ്റവും വലിയ കക്ഷിയാകുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നു. സഖ്യം 38 മുതല്‍ 50 സീറ്റ് വരെ നേടുമെന്നാണ് ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ വ്യക്തമാക്കുന്നത്. ബിജെപി 22-32 സീറ്റുകള്‍ക്കിടയില്‍ ഒതുങ്ങുമെന്നും സര്‍വ്വേ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT