Politics

ആന്ധ്രയില്‍ നാല് ന്യൂസ് ചാനലുകളുടെ സംപ്രേഷണം നിര്‍ത്തി; ടിഡിപി പ്രതികാരമെന്ന് ആരോപണം

ആന്ധ്രാപ്രദേശില്‍ നാല് വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിവെച്ചു. തെലുഗുദേശം പാര്‍ട്ടി അധികാരത്തിലേറിയതിനു തൊട്ടുപിന്നാലയാണ് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ പ്രധാനപ്പെട്ട നാലു ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിയത്. ടിവി9, സാക്ഷി ടിവി, എന്‍ടിവി, 10 ടിവി എന്നീ ചാനലുകള്‍ക്കാണ് അപ്രഖ്യാപിത വിലക്ക്. വെള്ളിയാഴ്ച രാത്രി മുതല്‍ ഈ ചാനലുകള്‍ കേബിള്‍ നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് അപ്രത്യക്ഷമായി. ടിഡിപിയാണ് ഇതിനു പിന്നിലെന്ന ആരോപണം ശക്തമാണെങ്കിലും ചാനലുകള്‍ വിലക്കാന്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

തെലുഗുദേശം പാര്‍ട്ടി അധികാരത്തിലേറിയതിനു ശേഷം രണ്ടാമത്തെ തവണയാണ് ചാനലുകള്‍ കാണാതാകുന്നത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ചാനലുകളുടെ സംപ്രേഷണം തടയാന്‍ വലിയ സമ്മര്‍ദ്ദമുണ്ടാകുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടിയായ വൈഎസ്ആര്‍സിപി ആരോപിക്കുന്നത്. മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും പാര്‍ട്ടി ആരോപിക്കുന്നു. മുന്‍ മുഖ്യമന്ത്രിയും വൈഎസ്ആര്‍കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാപക നേതാവുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുമായി ബന്ധമുള്ള ഇന്ദിര ടെലിവിഷന്‍ ലിമിറ്റഡ് ആണ് സാക്ഷി ടിവിയുടെ ഉടമകള്‍. അതുകൊണ്ടുതന്നെ ടിഡിപിയാണ് ചാനല്‍ വിലക്കിനു പിന്നിലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

അതേസമയം ചാനലുകളുടെ സംപ്രേഷണം വിലക്കുന്നതിനായി ടിഡിപിയോ എന്‍ഡിഎ നേതാക്കളോ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ആന്ധ്രാപ്രദേശ് മന്ത്രി എന്‍.ലോകേഷ് നായിഡു പറഞ്ഞു. വാക്‌പോര് കൊഴുക്കുമ്പോഴും പ്രതിപക്ഷത്തിനെതിരെ പ്രതികാര നടപടികള്‍ തുടരുകയാണെന്ന ആരോപണം ശക്തമാണ്. വൈഎസ്ആര്‍സിപിയുടെ കേന്ദ്രകമ്മിറ്റി ഓഫീസിനായി നിര്‍മിച്ചുകൊണ്ടിരുന്ന കെട്ടിടം കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പൊളിച്ചു മാറ്റിയിരുന്നു. നിര്‍മാണത്തില്‍ ചട്ടലംഘനം ആരോപിച്ചാണ് നടപടി.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT