Politics

ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ്; കൊടിക്കുന്നിലും ഓം ബിര്‍ളയും മത്സരിക്കും

ഇന്ത്യയുടെ പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യമായി സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കും. സ്പീക്കര്‍ സ്ഥാനത്തേക്കും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കും സമവായമുണ്ടാക്കാന്‍ രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതോടെയാണ് മത്സരത്തിന് കളമൊരുങ്ങിയത്. മുതിര്‍ന്ന അംഗം കൊടിക്കുന്നില്‍ സുരേഷ് ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയാകും. ഓം ബിര്‍ളയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബുധനാഴ്ച 11 മണിക്ക് പ്രോടേം സ്പീക്കര്‍ ഭര്‍തൃഹരി മഹ്താബിന്റെ മേല്‍നോട്ടത്തില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും.

ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം മുഖ്യ പ്രതിപക്ഷ കക്ഷിക്ക് നല്‍കുകയെന്നതായിരുന്നു കീഴ്‌വഴക്കം. എന്നാല്‍ കഴിഞ്ഞ രണ്ട് ലോക്‌സഭകളിലും ഈ കീഴ്‌വഴക്കം ലംഘിക്കപ്പെട്ടിരുന്നു. സ്പീക്കര്‍ പദവിയില്‍ ഓം ബിര്‍ളയ്ക്ക് പിന്തുണ നല്‍കണമെന്ന ആവശ്യവുമായി രാജ്‌നാഥ് സിങ്ങ് ഇന്ന് രാവിലെ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തി. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് വേണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗേയും കെ സി വേണുഗോപാലും അടക്കമുള്ള ഇന്ത്യാ സഖ്യ നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആ വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന നിലപാടാണ് രാജ്‌നാഥ് സിങ് സ്വീകരിച്ചത്. വിഷയത്തില്‍ ബിജെപി നേതാക്കള്‍ വ്യക്തത നല്‍കാത്തതിനെത്തുടര്‍ന്ന് സ്പീക്കര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ പ്രതിപക്ഷം തീരുമാനം എടുക്കുകയായിരുന്നു.

തൊട്ടുപിന്നാലെ കൊടിക്കുന്നില്‍ സുരേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നേരത്തേ പ്രോടേം സ്പീക്കര്‍ പദവിയിലേക്ക് കൊടിക്കുന്നില്‍ പരിഗണിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എട്ടു തവണ ലോക്‌സഭാംഗമായിരുന്ന അദ്ദേഹത്തെ പരിഗണിക്കാതെ അവസാന നിമിഷം ഏഴ് തവണ മാത്രം പാര്‍ലമെന്റംഗമായ ഭര്‍തൃഹരി മഹ്താബിനെ പ്രോടേം സ്പീക്കറാക്കാന്‍ എന്‍ഡിഎ തീരുമാനിച്ചു. കൊടിക്കുന്നില്‍ രണ്ടുവട്ടം പരാജയപ്പെട്ടിട്ടുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പ്രോടേം സ്പീക്കര്‍ പദവി നിഷേധിച്ചത്. ഇതിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചിരുന്നു.

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

SCROLL FOR NEXT