മണിപ്പൂരിനെ സ്വതന്ത്ര രാഷ്ടമായി പ്രഖ്യാപിച്ച് വിഘടനവാദികള്‍. മണിപ്പൂര്‍ രാജാവ് ലേഷേംബ സനാജവോബയുടെ പ്രതിനിധികളാണെന്ന് അവകാശപ്പെടുന്നവരാണ് സ്വാതന്ത്ര്യ പ്രഖ്യാപനവുമായി ബ്രിട്ടനില്‍ മാധ്യമങ്ങളെ കണ്ടത്. മണിപ്പൂര്‍ ഇന്ത്യയില്‍ നിന്നും സ്വതന്ത്രമായെന്ന് വിഘടനവാദികള്‍ പറഞ്ഞു. മണിപ്പൂരിനെ സ്വതന്ത്ര്യ രാഷ്ട്രമായി പ്രഖ്യാപിക്കുന്നു. മണിപ്പൂര്‍ സര്‍ക്കാരിനെ ബ്രിട്ടനിലേക്ക് മാറ്റുകയാണെന്നും ഇവര്‍ അവകാശപ്പെട്ടു.
മണിപ്പൂരിന് സ്വതന്ത്ര സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശരിയായ സമയമാണിത്. ഈ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നു. ഇന്ന് മുതല്‍ മണിപ്പൂര്‍ സര്‍ക്കാരിനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കണം. വിഘടനവാദികള്‍
യാംബന്‍ ബിരനെ മുഖ്യമന്ത്രിയാക്കിയും നാരങ്ബാം സമര്‍ജിത്തിനെ വിദേശകാര്യം, പ്രതിരോധം എന്നിവയുടെ ചുമതലയുള്ള മന്ത്രിയായും ചുമതലയേറ്റതായി ഇവര്‍ അവകാശപ്പെട്ടു. തങ്ങള്‍ മണിപ്പൂര്‍ മഹാരാജാവിന്റെ താത്പര്യ പ്രകാരമാണ് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. തങ്ങള്‍ക്ക് 2019 ഓഗസ്റ്റ് മുതല്‍ ബ്രിട്ടന്‍ രാഷ്ട്രീയ അഭയം നല്‍കുന്നതിന്റെ രേഖകളും വിഘടനവാദി നേതാക്കള്‍ ഉയര്‍ത്തിക്കാട്ടി.
വിഘടനവാദികളുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തില്‍ ഇതുവരെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രതികരിച്ചിട്ടില്ല.
1946 ഡിസംബര്‍ 27ന് മണിപ്പൂര്‍ ഇന്ത്യയില്‍ നിന്ന് വിട്ട് പരമാധികാര രാജ്യമായതാണെന്ന് വിഘടനവാദി നേതാക്കള്‍ പറഞ്ഞു. 1947ല്‍ മണിപ്പൂര്‍ സ്വതന്ത്ര രാജ്യമായി നിലവില്‍ വന്നു. 1949ല്‍ ഇന്ത്യ വീണ്ടും മണിപ്പൂരിനെ കൂട്ടിച്ചേര്‍ക്കുകയാണുണ്ടായത്. എലിസബത്ത് രാജ്ഞിയുടെ കണ്ട് അപ്പീല്‍ നല്‍കുമെന്നും ഉപദേശക സമിതിയുടെ ഉത്തരവ് ലഭിച്ച ശേഷം അംഗീകാരത്തിനായി യുഎന്നിലേക്ക് പോകുമെന്നും വിഘടനവാദികള്‍ വ്യക്തമാക്കി.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം