Politics

ബിജെപിയുടെ ‘സുവര്‍ണാവസര’ത്തിന്റെ അന്ത്യം

റെയ്ക്കാഡ് അപ്പു ജോര്‍ജ്‌

ശബരിമല സമരത്തില്‍ സംഘ്പരിവാറിന്റെ പോസ്റ്റര്‍ ബോയ് ആയിരുന്ന കെ സുരേന്ദ്രന്‍ കോന്നിയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ ശബരിമലയിലെ ആസൂത്രിത സംഘര്‍ഷം തെരഞ്ഞെടുപ്പില്‍ സുവര്‍ണാവസരമാകുമെന്ന ബിജെപിയുടെ മോഹം കൂടിയാണ് പൂര്‍ണമായി അസ്തമിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 89 വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവുമല്ല ശബരിമല ഉള്‍ക്കൊള്ളുന്ന പത്തനംതിട്ട ജില്ലയിലെ കോന്നിയാണ് തങ്ങളുടെ രണ്ടാമത്തെ നിയമസഭാ സീറ്റിന് വേദിയാകുന്നതെന്ന ബിജെപി പ്രതീക്ഷ തരിപ്പണമാവുകയായിരുന്നു സുരേന്ദ്രന്റെ തോല്‍വിയിലൂടെ.

മോഡി പ്രഭാവത്തില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് സംഘടനാ സംവിധാനം ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഗ്രൂപ്പ് ചേരിപ്പോരില്‍ തട്ടി തകര്‍ന്നതിന് ശേഷം ശബരിമലയിലൂടെ ഗിയര്‍ മാറാന്‍ ശ്രമിച്ച ബിജെപിയെ ജനങ്ങള്‍ കൈവിട്ട കാഴ്ചയാണ് മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും കോന്നിയിലും കണ്ടത്. അക്രമാസക്ത സമരങ്ങള്‍ കൊണ്ടും നാമജപ റാലികള്‍കൊണ്ടും ശബരിമലയെ വോട്ടാക്കി മാറ്റാന്‍ സംഘ്പരിവാര്‍ നടത്തിയ ശ്രമങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഉപതെരഞ്ഞെടുപ്പിലും ഫലം കാണാതെ പോയി. ശബരിമല സമരനായകനായി കെ സുരേന്ദ്രനെ അവതരിപ്പിച്ച് വിശ്വാസികളെ കയ്യിലെടുക്കാനുള്ള നീക്കവും പാളി. 89 വോട്ടിന് കെ സുരേന്ദ്രന്‍ പരാജയപ്പെട്ട മഞ്ചേശ്വരത്ത് ഇക്കുറി മത്സരിച്ച രവീശ തന്ത്രി കുണ്ടാറിനെക്കാള്‍ താരസ്ഥാനാര്‍ത്ഥി പരിഗണനയിലാണ് സുരേന്ദ്രന്‍ കോന്നിയിലെത്തിയത്.

ശബരിമല മുഖ്യവിഷയമാക്കി ഉപതെരഞ്ഞെടുപ്പുകളെ നേരിട്ട ബിജെപിക്ക് അഞ്ച് മണ്ഡലങ്ങളില്‍ ഒരിടത്ത് പോലും ലീഡ് നിലനിര്‍ത്താനായില്ല. കഴിഞ്ഞവട്ടം 89 വോട്ടിന് തോറ്റ മഞ്ചേശ്വരത്ത് ഇക്കുറി ബിജെപി 7,923 വോട്ടുകള്‍ക്കാണ് പിന്നിലായത്. ശേഷിക്കുന്ന നാലിടത്തും മൂന്നാം സ്ഥാനത്ത്. കോന്നിയില്‍ ഒരു വേള വിജയപ്രതീക്ഷ പ്രകടിപ്പിച്ച പാര്‍ട്ടി വോട്ടെണ്ണി തുടങ്ങിയപ്പോള്‍ ചിത്രത്തിലേ ഇല്ലാതായി. ഉപതെരഞ്ഞെടുപ്പില്‍ ഒരിടത്തും മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടും നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സുരേന്ദ്രന്‍ കളത്തിലിറങ്ങിയത്. നിസ്സാര വോട്ടുകള്‍ക്ക് മാത്രം തോറ്റ മഞ്ചേശ്വരം ഉപേക്ഷിച്ച് സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ തന്നെ തമ്പടിച്ചതും ഗുണം ചെയ്തില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്ന് 2.97 ലക്ഷം വോട്ടുകള്‍ പിടിച്ചെടുത്ത സുരേന്ദ്രന്റെ 'താരമൂല്യം' ബിജെപിക്ക് പുത്തനുണര്‍വ്വ് നല്‍കുമെന്നുവരെ സംഘ്പരിവാര്‍ കണക്കുകൂട്ടിയിരുന്നു. തങ്ങള്‍ക്ക് അഞ്ച് മണ്ഡലങ്ങളില്‍ ഏതിടത്തും നിര്‍ത്താവുന്ന ഒരു സ്ഥാനാര്‍ത്ഥിയാണ് കെ സുരേന്ദ്രന്‍ എന്ന പ്രതീതി സൃഷ്ടിക്കുന്നതിലും ബിജെപി വിജയിച്ചു. പക്ഷേ ഉപതെരഞ്ഞെടുപ്പില്‍ 39,786 വോട്ടുകളാണ് സുരേന്ദ്രനും ബിജെപിക്കും കോന്നി നല്‍കിയിരിക്കുന്നത്. പത്തനംതിട്ട ലോക്സഭാ തെരഞ്ഞെടുപ്പില്‍ 46,506 വോട്ടുകള്‍ കോന്നിയില്‍ നിന്ന് സുരേന്ദ്രന് ലഭിച്ചിരുന്നു. എംപിയായി തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫിന്റെ ആന്റോ ആന്റണി(49,667)യുമായി 3,161 വോട്ടിന്റെ മാത്രം വ്യത്യാസം. ആറ് മാസത്തിനിടെ ശബരിമല പോസ്റ്റര്‍ബോയിക്ക് 6,720 വോട്ടുകള്‍ കുറഞ്ഞതല്ലാതെ മുന്നോട്ടുപോകാനായില്ല. 2016 നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇരട്ടിയിലേറെ വോട്ട് നേടി എന്ന് മാത്രമാണ് സുരേന്ദ്രന് ഇനി പറയാനുള്ളത്.

കോന്നി

ലോക്‌സഭാ 2019

യുഡിഎഫ് - 49,667 - 34.36%

എല്‍ഡിഎഫ് - 46,946 - 32.47%

എന്‍ഡിഎ - 46,506 - 32.17%

നിയമസഭ 2019

എല്‍ഡിഎഫ് - 54,099 - 38.94%

യുഡിഎഫ് - 44,146 - 31.78%

എന്‍ഡിഎ -39,786 - 28.64%

മഞ്ചേശ്വരം

ലോക്‌സഭാ 2019

യുഡിഎഫ്- 68,217 - 42.39%

എന്‍ഡിഎ-57,104-35.49%

എല്‍ഡിഎഫ്-32,796-20.38%

നിയമസഭാ 2019

യുഡിഎഫ്- 65,407 -40.18%

എന്‍ഡിഎ - 57,484 - 35.32%

എല്‍ഡിഎഫ് - 38,233 - 23.49%

എറണാകുളം

ലോക്‌സഭാ 2019

യുഡിഎഫ്-61,920-55.43%

എല്‍ഡിഎഫ്-30,742-27.52%

എന്‍ഡിഎ-17,769-15.90%

നിയമസഭാ 2019

യുഡിഎഫ്-37,891-42.13%

എല്‍ഡിഎഫ്-34,141-37.96%

എന്‍ഡിഎ-13,351-14.84%

അരൂര്‍

ലോക്‌സഭാ 2019

യുഡിഎഫ് - 65, 656 - 41.31%

എല്‍ഡിഎഫ് - 65,008 - 40.91%

എന്‍ഡിഎ- 25,250 -15.89%

നിയമസഭാ 2019

യുഡിഎഫ് - 68,851 - 44.84%

എല്‍ഡിഎഫ് - 66,896 - 43.60%

എന്‍ഡിഎ - 16,215 - 10.52%

വട്ടിയൂര്‍ക്കാവ്

ലോക്‌സഭാ 2019

യുഡിഎഫ് - 53,545 - 39.48%

എന്‍ഡിഎ - 50,709 - 37.39%

എല്‍ഡിഎഫ് - 29,414- 21.69%

നിയമസഭാ 2019

എല്‍ഡിഎഫ് - 54,830 -44.24%

യുഡിഎഫ് - 40,365 - 32.57%

എന്‍ഡിഎ - 27,453 - 22.15%

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT