എ പി അബ്ദുള്ളക്കുട്ടി   
Politics

‘അമിത്ഷായേയും കണ്ടു’; കേട്ടതെല്ലാം ശരിയാണെന്ന് അബ്ദുള്ളക്കുട്ടി  

THE CUE

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ച് നടത്തിയതിന് പിന്നാലെ ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായു അമിത് ഷായുമായി ചര്‍ച്ച നടത്തിയെന്ന് എ പി അബ്ദുള്ളക്കുട്ടി. കേട്ടതെല്ലാം ശരിയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും മുന്‍ എംപി 'ദ ക്യൂ'വിനോട് പറഞ്ഞു.

അമിത്ഷായുടെ ഓഫീസില്‍ നിന്ന് വന്നതേയുള്ളൂ. കേട്ടതെല്ലാം ശരിയാണ്. പിന്നീട് പ്രതികരിക്കാം.  
എ പി അബ്ദുള്ളക്കുട്ടി  

ബിജെപിയില്‍ ചേരാന്‍ പ്രധാനമന്ത്രി പറഞ്ഞെന്ന് മോഡിയുമായി ചര്‍ച്ച നടത്തിയ ശേഷം മുന്‍ എം പി പറഞ്ഞിരുന്നു. ബിജെപി സംസ്ഥാന നേതൃത്തില്‍ അഴിച്ചുപണി ആസന്നമാണിയിരിക്കെയാണ് എ പി അബ്ദുള്ളക്കുട്ടിയുടെ രംഗപ്രവേശം. ഓഗസ്റ്റില്‍ സജീവ അംഗത്വവിതരണം പൂര്‍ത്തിയാകുന്നതോടെ ബിജെപി സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കടക്കും. വി മുരളീധരപക്ഷവും പി കെ കൃഷ്ണദാസ് വിഭാഗവും പി എസ് ശ്രീധരന്‍ പിള്ളയെ അനുകൂലിക്കുന്നവരും ആധിപത്യത്തിന് വേണ്ടി നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് അബ്ദുള്ളക്കുട്ടിയുടെ വരവ് എന്നതും ശ്രദ്ധേയമാണ്.

അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 22ന് അബ്ദുള്ളക്കുട്ടി മോഡിയെ പുകഴ്ത്തി ഫേസ്ബുക് കുറിപ്പെഴുതിയിരുന്നു. 2015ല്‍ ഐക്യരാഷ്ട്രസഭ ജൂണ്‍ 21 അഖിലോകയോഗദിനമാക്കിയത് പി എം മോഡിയുടെ രാഷ്ട്രതന്ത്രജ്ഞതയുടെ ചരിത്ര വിജയം തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മാത്രം ശ്രമഫലമായി ലോകം യോഗയെ നെഞ്ചിലേറ്റിയെന്നും ദുബായില്‍ യോഗ ചെയ്യുന്നതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് അബ്ദുള്ളക്കുട്ടി പറഞ്ഞു.

10 വര്‍ഷം മൂന്ന് പാര്‍ട്ടി, അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയജീവിതം

  • കോളേജ് കാലത്ത് എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകന്‍. 1989ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി.
  • 1995-1999ല്‍ സിപിഐഎമ്മിന്റെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍
  • 1999-2009ല്‍ കണ്ണൂര്‍ എം പി
  • മോഡിയെ വാഴ്ത്തിയതിന് 2009 ജനുവരിയില്‍ അബ്ദുള്ളക്കുട്ടിയെ സിപിഐഎം സസ്‌പെന്‍ഡ് ചെയ്യുന്നു. നേതൃത്വവുമായി ദീര്‍ഘനാളായി തുടര്‍ന്ന അസ്വാരസ്യവും പുറത്താക്കലിന് കാരണം.
  • 2009 ഏപ്രിലില്‍ കോണ്‍ഗ്രസിലേക്ക്
  • 2009 നവംബറിലെ കണ്ണൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചു.
  • 2011ല്‍ മുതിര്‍ന്ന നേതാവ് കടന്നപ്പള്ളിയെ പരാജയപ്പെടുത്തി എംഎല്‍എ സ്ഥാനം നിലനിര്‍ത്തി.
  • 2019 ജൂണില്‍ കോണ്‍ഗ്രസും പുറത്താക്കുന്നു. കാരണം മോഡി സ്തുതി തന്നെ.
  • 2019 ജൂണ്‍ 24ന് മോഡിയും അമിത് ഷായുമായി കൂടിക്കാഴ്ച്ച. ബിജെപിയില്‍ ചേരാന്‍ മോഡി പറഞ്ഞെന്ന് പ്രതികരണം.

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

SCROLL FOR NEXT