Politics

ബിജെപിയില്‍ ചേര്‍ന്നത് വികസനത്തിന്റെ ഭാഗമാകാന്‍; കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും സ്വന്തം കാര്യം മാത്രമെന്ന് ഗോവയില്‍ കാലു മാറിയ എംഎല്‍എ

THE CUE

ഗോവയില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത് വികസനത്തിന്റെ ഭാഗമാകാനാണെന്ന് രാജിവെച്ച എംഎല്‍എമാരില്‍ ഒരാളായ ഇസിഡോര്‍ ഫെര്‍ണാണ്ടസ്‌.ബിജെപി എല്ലാം ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് ഒരു വിഭജിക്കപ്പെട്ട എല്ലാവരും സ്വന്തം കാര്യം മാത്രമ നോക്കുന്ന ഒരു പാര്‍ട്ടിയാണെന്നും ഫെര്‍ണാണ്ടസ്‌ ഡല്‍ഹിയില്‍ പറഞ്ഞു.

ഇന്നലെയാണ് നാല്‍പത് അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനാകെയുള്ള 15 എംഎല്‍എമാരില്‍ 10 പേര്‍ രാജിവെച്ചത്. ഇതില്‍ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവേല്‍ക്കറും ഉള്‍പ്പെടുന്നു. ഇവര്‍ ഇന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്തിനൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്റ് ജെപി നഡ്ഡയെയും കാണും.

10 എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ ചേര്‍ന്നതോടെ നിയമസഭയില്‍ കക്ഷിനില 27 ആയി. പാര്‍ട്ടി മാറിയത് സംബന്ധിച്ച കത്ത് ഇന്നലെ സ്പീക്കര്‍ക്ക് നല്‍കിയിട്ടുണ്ട്. മൂന്നില്‍ രണ്ട് ഭാഗം കോണ്‍ഗ്രസ് അംഗങ്ങളും പാര്‍ട്ടി മാറിയതോടെ കൂറുമാറ്റനിയമം ബാധകമാകില്ലെന്നാണ് വിലയിരുത്തല്‍.

നിലവില്‍ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടേയും സ്വതന്ത്രന്മാരുടേയും പിന്തുണയോടെയാണ് ബിജെപി സംസ്ഥാനം ഭരിക്കുന്നത്. അംഗസംഖ്യ 21 കടക്കുന്നതോടെ സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവലഭൂരിപക്ഷം ബിജെപിക്ക് ലഭിക്കും. ഇതോടെ മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി നടത്തിയേക്കും.

കര്‍ണാടകയിലും ഗോവയിലുമുണ്ടായ രാഷ്ട്രീയ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഇന്ന് ഡല്‍ഹിയില്‍ നിര്‍ണായക യോഗം വിളിച്ചിട്ടുണ്ട്. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും സാന്നിധ്യത്തിലാണ് യോഗം. എംഎല്‍എമാരെ കൂറുമാറ്റുന്ന ബിജെപിയുടെ രാഷ്ട്രീയ നീക്കം ജനാധിപത്യത്തിന്റെ സ്വംസനമാണെന്ന് ആരോപിച്ച് രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനും കോണ്‍ഗ്രസ് ഒരുങ്ങുന്നു. അടിയന്ത്ര പ്രമേയത്തിനുള്ള നോട്ടീസും സഭയില്‍ നല്‍കിയിട്ടുണ്ട്.

കര്‍ണാടകയില്‍ ഇന്ന് രാവിലെ ചേരുന്ന മന്ത്രിസഭാ സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രി കുമാരസ്വാമി രാജിവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പീക്കര്‍ രാജി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയും ഇന്ന് സൂപ്രീം കോടതി പരിഗണിക്കുന്നുണ്ട്.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT