News n Views

രക്തസാംപിള്‍ നല്‍കാന്‍ നിര്‍ദേശം; ഡിഎന്‍എ പരിശോധനയ്ക്ക് സമ്മതമറിയിച്ച് ബിനോയ് കോടിയേരി  

THE CUE

ലൈംഗിക പീഡനകേസില്‍ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാമ്പിളുകള്‍ നല്‍കാന്‍ ബിനോയ് കോടിയേരിക്ക് മുംബൈ, ഓഷിവാര പൊലീസിന്റെ നിര്‍ദേശം. ഡിഎന്‍എ പരിശോധനയ്ക്ക് ബിനോയ് സമ്മതമറിയിച്ചിട്ടുണ്ട്. ഓഷിവാര സ്‌റ്റേഷനിലെത്തിയ ബിനോയിയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. പൊലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാകണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ദിന്‍ഡോഷി കോടതി നിര്‍ദേശിച്ചിരുന്നു. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതുപ്രകാരമാണ് ബിനോയ് സ്‌റ്റേഷനിലെത്തിയത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെ അന്വേഷണ സംഘത്തിന് മുന്‍പാകെ ബിനോയ് ഹാജരായിരുന്നു. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. കേസ് നിയമപരമായി നേരിടുമെന്നായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളോടുള്ള ബിനോയിയുടെ പ്രതികരണം. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്നും ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നുമായിരുന്നു ബിനോയിക്കെതിരായ യുവതിയുടെ പരാതി. ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന ബിഹാര്‍ സ്വദേശിനിയാണ് ബിനോയിക്കെതിരെ മുംബൈ പൊലീസിനെ സമീപിച്ചത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT