News n Views

13 വര്‍ഷങ്ങള്‍ക്കിപ്പുറം ലാലേട്ടനെ കാണാന്‍ മണിയെത്തി ; സമാഗമം അന്നത്തെ ബാലതാരം ഉടലാഴത്തിലൂടെ നായകനായി അരങ്ങേറുമ്പോള്‍ 

THE CUE

13 വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാലിനെ നേരില്‍കണ്ട് നടന്‍ മണി. കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെ മോഹന്‍ലാല്‍ മണിയെ ലൊക്കേഷനിലേക്ക് ക്ഷണിക്കുകയായിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു സമാഗമം. കളമശേരി ഫാക്ടിലെ ലൊക്കേഷനിലായിരുന്നു കൂടിക്കാഴ്ച. വലിയ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിനെ കാണാനായതിന്റെ സന്തോഷത്തിലായിരുന്നു മണി. മോഹന്‍ലാല്‍ മണിയുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. കൂടിക്കാഴ്ചയെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്ന് മണി പ്രതികരിച്ചു. മോഹന്‍ലാലിനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് മണി ദ ക്യുവനടക്കം നല്‍കിയ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

തന്റെ പഠനത്തിനായി മോഹന്‍ലാല്‍ നല്‍കിയ സഹായങ്ങള്‍ മണി എടുത്തുപറയുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍ നായകനായ ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തില്‍ ബാലതാരമായാണ് മണി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വയനാട് സ്വദേശിയായ മണി ഗോത്രവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ സിനിമാതാരമായിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാനപുരസ്‌കാരവും നേടി. എന്നാല്‍ ഫോട്ടോഗ്രാഫറിന് ശേഷം ജീവിത സാഹചര്യങ്ങള്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ മൂലം മണിക്ക് അഭിനയം തുടരാനായില്ല.

13 വര്‍ഷങ്ങള്‍ക്കിപ്പുറം ഉടലാഴം എന്ന ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലൂടെ നായകനായി മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തുകയാണ് നടന്‍. ഗുളികന്‍ എന്ന കേന്ദ്രകഥാപാത്രമായാണ് മണിയെത്തുന്നത്. ഉണ്ണികൃഷ്ണന്‍ ആവളയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. അനുമോള്‍,ഇന്ദ്രന്‍സ്,ജോയ് മാത്യു,സജിത മഠത്തില്‍,രമ്യ വത്സല,അബു വളയംകുളം,നിലമ്പൂര്‍ അയിഷ,രാജീവന്‍ വെല്ലൂര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ശരീരത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ചിത്രം അന്തര്‍ദ്ദേശീയ മേളകളിലടക്കം ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഡോക്ടേഴ്‌സ് ഡിലമയുടെ ബാനറില്‍ ഡോ.സജീഷ് എം, ഡോ. മനോജ് കെടി, ഡോ. രാജേഷ് കുമാര്‍ എംപി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡിസംബര്‍ ആറിനാണ് ഉടലാഴം തിയേറ്ററുകളിലെത്തുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അറക്കൽ മാധവനുണ്ണിയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാം, 4K ഡോൾബി അറ്റ്മോസിൽ റീ-റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ’

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ 30 കോടി രൂപ കൂടി; ഇതുവരെ അനുവദിച്ചത് 1111 കോടി രൂപ

'സിനിമ പരാജയപ്പെടുമോ എന്ന ഭയം ആദ്യ കാലത്ത് ഉണ്ടായിരുന്നു, ഇപ്പോഴുള്ള ഭയം മറ്റൊന്ന്': ശിവകാർത്തികേയൻ

എന്നിട്ടും ട്രംപ് എങ്ങനെ വീണ്ടും പ്രസിഡന്റായി?

ഇളയരാജ ഇന്ന് ഷാർജ പുസ്തകോത്സവത്തിലെത്തും

SCROLL FOR NEXT