News n Views

ഇന്നും കൂട്ടി ; പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുന്നു; വിലക്കയറ്റം രൂക്ഷമാക്കും 

THE CUE

രാജ്യത്ത് എണ്ണവില കുതിച്ചുയരുന്നു. 7 ദിവസമായി പെട്രോള്‍ ഡീസല്‍ വില വര്‍ധിക്കുകയാണ്. ആറ് ദിവസത്തിനിടെ പെട്രോളിന് ഒരു രൂപ 87 പൈസയും ഡീസലിന് ഒരു രൂപ 51 പൈസയും വര്‍ധിച്ചിരുന്നു. ഇതോടെ ഇന്ധനവില രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. തിങ്കളാഴ്ച പെട്രോളിന് 31 പൈസയും ഡീസലിന് 21 പൈസവരെയും വര്‍ധിച്ചു. ഇതേ തുടര്‍ന്ന് ഡല്‍ഹിയില്‍ പെട്രോള്‍ വില 73.91 രൂപയായും ഡീസല്‍ വില 66.74 ആയും കൂടി. അതായത് തുടര്‍ച്ചയായ ദിവസങ്ങളിലെ പെട്രോള്‍ വില വര്‍ധന രണ്ട് രൂപ കടന്നു. ഡീസലിന്റേത് രണ്ടുരൂപയ്ക്ക് തൊട്ടടുത്തെത്തുകയും ചെയ്തു.

സൗദി അറേബ്യന്‍ എണ്ണ കമ്പനിയായ ആരാംകോയുടെ പ്ലാന്റിന് നേരെ കഴിഞ്ഞയാഴ്ച ഹൂതി ആക്രമണമുണ്ടായിരുന്നു. ഇതോടെ എണ്ണ സംസ്‌കാരണം ഗണ്യമായി കുറഞ്ഞു. ഇതാണ് വിലവര്‍ധനവിന് കാരണമായി പറയുന്നത്. 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഇത് പ്രതികൂലമായി ബാധിക്കും. വിലക്കയറ്റം രൂക്ഷമാകാന്‍ ഇത് ഇടയാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ച കൊച്ചിയില്‍ പെട്രോളിന് 75.991 രൂപയും ഡീസലിന് 70.662 രൂപയുമാണ് വില. കോഴിക്കോട്ട് ഇത് യഥാക്രമം 76.28 ഉം 71.05 ഉം ആണ്. തിരുവനന്തപുരത്ത് 76.76 രൂപയും 71.99 രൂപയും നല്‍കണം.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT