News n Views

‘അദ്ദേഹത്തെ സ്‌നേഹിച്ചു, പക്ഷേ തിരിച്ചുകിട്ടിയത് ഇതാണ്’; ചതിയ്ക്കപ്പെട്ടെന്നും കുടുംബവും പാര്‍ട്ടിയും പിളര്‍ന്നെന്നും സുപ്രിയ സുലെ 

THE CUE

മഹാരാഷ്ട്രയില്‍ അര്‍ധരാത്രി നാടകങ്ങളിലൂടെ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിക്ക് പിന്‍തുണ നല്‍കിയ, കസിന്‍ കൂടിയായ അജിത്ത് പവാറിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ. ജീവിതത്തില്‍ ആരെയാണ് വിശ്വസിക്കാനാവുക. ഇങ്ങനെ ചിതിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയില്ല. അദ്ദേഹത്തെ പ്രതിരോധിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എന്താണ് തിരിച്ചുകിട്ടിയതെന്ന് നോക്കൂ. എന്നായിരുന്നു വാട്ട്‌സ് ആപ്പ് സ്റ്റാറ്റസിലൂടെയുള്ള സുപ്രിയയുടെ പ്രതികരണം. കുടുംബത്തിലും പാര്‍ട്ടിയിലും പിളര്‍പ്പെന്നായിരുന്നു സുപ്രിയയുടെ ആദ്യ പോസ്റ്റ്. എന്‍സിപിയിലെ പിളര്‍പ്പ് വ്യക്തമാക്കുന്നതാണ് ലോക്‌സഭാ കക്ഷി നേതാവായ സുപ്രിയയുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്.

അനന്തരവനായ അജിത് പവാറിന്റെ നടപടി തള്ളി പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരദ് പവാറും നേരത്തേ രംഗത്തെത്തിയിരുന്നു. ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം അട്ടിമറിച്ച് അജിത് പവാര്‍ ബിജെപിയുമായി ചേര്‍ന്ന് ഫഡ്‌നാവിസിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. അജിത് പവാറാണ് ഉപമുഖ്യമന്ത്രി. കഴിഞ്ഞ രാത്രിവരെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ സജീവമായിരുന്ന അജിത് പവാര്‍ ഒറ്റ രാത്രികൊണ്ടാണ് മലക്കം മറിഞ്ഞ് ബിജെപിയെ പിന്‍തുണച്ചത് അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനത്തിന്റെ പുറത്താണെന്നും പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ പ്രതികരിച്ചിരുന്നു. ഈ നീക്കത്തെ പിന്‍തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അസാധാരണ നീക്കങ്ങളിലൂടെ രാവിലെ 8 മണിയോടെയായിരുന്നു സത്യപ്രതിജ്ഞ. രാഷ്ട്രപതി ഭരണം റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം രാംനാഥ് കോവിന്ദില്‍ നിന്ന് പുലര്‍ച്ചെ 6 മണിയോടെയാണുണ്ടായത്.

ശിവസേന തലവന്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി ശിവസേന എന്‍സിപി കോണ്‍ഗ്രസ് സഖ്യം ഇന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മൂന്ന് പാര്‍ട്ടികളും വെള്ളിയാഴ്ച വൈകീട്ട് പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് മൂന്ന് പാര്‍ട്ടികളുടെയും യോഗവും തീരുമാനിച്ചിരുന്നു. മഹാരാഷ്ട്ര വികാസ് അഖാഡിയുടെ (വികസന മുന്നണി) മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ തന്നെ അഞ്ച് വര്‍ഷം ഭരിക്കുമെന്നായിരുന്നു ധാരണ. അതിനിടെയാണ് ഇരുട്ടിവെളുക്കുംമുമ്പ് അജിത്ത് പവാര്‍ മറുകണ്ടം ചാടിയത്. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 145 ആണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം .ബിജെപിക്ക് 105 അംഗങ്ങളും എന്‍സിപിക്ക് 54 എംഎല്‍എമാരുമുണ്ട്.ശിവസേന 56 ഇടത്തും കോണ്‍ഗ്രസ് 44 സീറ്റിലുമാണ് വിജയിച്ചത്.അതേസമയം അജിത് പവാര്‍ എന്‍ഫോഴ്സ്മെന്റിന്റെ നിയമനടപടികള്‍ നേരിടുന്നുണ്ട്. അത്തരം സമ്മര്‍ദ്ദങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ചുവടുമാറ്റമെന്ന് സൂചനയുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

SCROLL FOR NEXT