News n Views

ട്വിറ്റര്‍ ബയോയില്‍ നിന്ന് ‘ബിജെപി’ നീക്കി പങ്കജ മുണ്ടെ; 12 എംഎല്‍എമാരുമായി ശിവസേനയിലേക്കെന്ന് അഭ്യൂഹം 

THE CUE

മഹാരാഷ്ട്ര ബിജെപിയില്‍ മുന്‍ മന്ത്രി പങ്കജ മുണ്ടെയുടെ നേതൃത്വത്തില്‍ വിമത നീക്കം. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പങ്കജ മുണ്ടെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഈ മാസം 12 ന് അനുഭാവികളുടെ യോഗം വിളിച്ചിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ ബിജെപി നേതാവുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകള്‍ക്ക് 12 എംഎല്‍എമാരുടെ പിന്‍തുണയുണ്ടെന്നാണ് സൂചന. മഹാരാഷ്ട്രയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇവര്‍ ശിവസേനയിലേക്ക് പോകുമെന്ന് അഭ്യൂഹം ശക്തമായിട്ടുണ്ട്. ട്വിറ്റര്‍ ബയോയില്‍ നിന്ന് ബിജെപി എന്നത് പങ്കജ മുണ്ടെ നീക്കി. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുന്ന, വാട്‌സ് ആപ്പ് ഡിപിയും മാറ്റിയിട്ടുണ്ട്.

ഡിസംബര്‍ 12 ന് അവരുടെ ശക്തികേന്ദ്രമായ ബീഡിലാണ് പങ്കജ മുണ്ടെ തന്നെ അനുകൂലിക്കുന്നവരുടെ റാലി വിളിച്ചുചേര്‍ത്തിരിക്കുന്നത്. പിതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഗോപിനാഥ് മുണ്ടെയുടെ ജന്‍മവാര്‍ഷിക ദിനമാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. അന്നേദിവസം ശക്തിപ്രകടനം നടത്താനാണ് അവരുടെ തീരുമാനമെന്ന് അറിയുന്നു. ഭാവിപരിപാടികള്‍ സംബന്ധിച്ച് സൂചന നല്‍കുന്ന കുറിപ്പ് കഴിഞ്ഞ ദിവസം അവര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. മഹാരാഷ്ട്രയുടെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടേതുണ്ടെന്നായിരുന്നു കുറിപ്പിന്റെ കാതല്‍. മറാത്തിയിലായിരുന്നു പോസ്റ്റ്.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം നേരില്‍ കാണാനായി അനുകൂലികളില്‍ നിന്ന് നിരവധി സന്ദേശങ്ങളും വിളികളും ഉണ്ടായിരുന്നു, എന്നാല്‍ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മൂലം അതിന് സാധിച്ചില്ല. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഭാവി പരിപാടികള്‍ തീരുമാനിക്കേണ്ടതുണ്ട്.

നിങ്ങള്‍ എന്നോട് സമയം ചോദിച്ചു. ഞാന്‍ നിങ്ങള്‍ക്ക് സമയം നല്‍കാന്‍ പോവുകയാണ്. ഇനി എട്ട് മുതല്‍ 10 ദിവസം. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് എന്നോട് തന്നെ ഈ ദിവസങ്ങള്‍ക്കുള്ളില്‍ ആശയവിനിമയം നടത്തേണ്ടതുണ്ട്. എത് വഴിയിലാണ് പോകേണ്ടത് ? നമ്മുടെ ജനത്തിന് എന്താണ് നല്‍കേണ്ടത് ? എന്താണ് നമ്മുടെ അധികാരം ? എന്താണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് ? ഈ ചോദ്യങ്ങളുടെയെല്ലാം മുന്‍പിലാണ് ഞാനുള്ളത്. 

നിയമസഭ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കുകയോ മുതിര്‍ന്ന സ്ഥാനം നല്‍കുകയോ ചെയ്തില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്നാണ് മുന്നറിയിപ്പ്. 12 എംഎല്‍എമാരുടെ പിന്‍തുണ തനിക്കുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. എന്‍സിപി സ്ഥാനാര്‍ത്ഥി ധനഞ്ജയ് പണ്ടിട്രോയോട് 30,000 ത്തോളം വോട്ടുകള്‍ക്കാണ് പങ്കജ മുണ്ടെ തോല്‍വി വഴങ്ങിയത്. ബിജെപി നേതാക്കളില്‍ ചിലരുടെ ഇടപെടലാണ് തോല്‍വിക്കിടയാക്കിയതെന്നാണ് ഇവരുടെ ആരോപണം. ഫഡ്‌നാവിസല്ല താനായിരിക്കും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി എന്ന പ്രഖ്യാപനം ചില നേതാക്കളെ ചൊടിപ്പിച്ചെന്നും ഇതോടെ ചില നേതാക്കള്‍ വോട്ട് മറിച്ചെന്നും ഇവര്‍ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

SCROLL FOR NEXT