News n Views

കോളേജ് വാട്‌സാപ്പ് ഗ്രൂപ്പില്‍ മോദിക്കും യോഗിക്കുമെതിരെ കമന്റ്, അന്വേഷിക്കാന്‍ മൂന്നംഗ പാനല്‍; നടപടി യുപി വിദ്യാഭ്യാസ ഇന്‍സ്‌പെകടറുടേത്

THE CUE

ഉത്തര്‍പ്രദേശില്‍ കോളേജ് വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ കമന്റിട്ട ആളുകള്‍ക്കെതിരെ അന്വേഷണത്തിന് മൂന്നംഗ പാനലിനെ നിയോഗിച്ച് ജില്ലാ വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍. യുപിയിലെ അസിഗഡിലുള്ള ഇന്റര്‍ കോളേജ് വാട്‌സാപ്പ് ഗ്രൂപ്പിനെതിരെ ബിജെപി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജയന്ത് സിങ് നല്‍കിയ പരാതിയിലാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നടപടി.

അസിംഗഡിലെ ഗവണ്‍മെന്റ് കോളേജുകളിലെ അധ്യാപകരും സ്റ്റാഫുകളുമടങ്ങുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെ അധിക്ഷേപകരമായ പരാമര്‍ശമുണ്ടായെന്നാണ് പരാതി. അസംഗഡിലെ ജില്ലാ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ വികെ ശര്‍മ്മയ്ക്കാണ് ബിജെപിയുടെ ജയന്ത് സിങ് പരാതി നല്‍കിയത്.

ശനിയാഴ്ചയാണ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അധിക്ഷേപകരമായ പരാമര്‍ശമുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് ജയന്ത് സിങിന്റെ പരാതി കിട്ടിയത്. ബഗ്‌വര്‍ മേഖലയിലുള്ള രാജ്ഖിയ ബാലിക ഇന്റര്‍ കോളേജിലെ സ്റ്റാഫുകള്‍ക്കും അധ്യാപര്‍ക്കുമെതിരായാണ് പരാതി.

രാജിഖിയ ബാലിക ഇന്റര്‍ കോളേജിന്റെ ആക്ടിങ് പ്രിന്‍സിപ്പള്‍ രഞ്ജന്‍ ദേവിയാണ് ഗ്രൂപ്പ് അഡ്മിന്‍. കോളേജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവെയ്ക്കാനുള്ള വാട്‌സാപ്പ് ഗ്രൂപ്പാണ് ഇതെന്നും വികെ ശര്‍മ്മ പറയുന്നു.

അധിക്ഷേപകരമായ പരാമര്‍ശം ചിലര്‍ ഫോര്‍വേഡ് ചെയ്ത് നല്‍കിയതോടെയാണ് പരാതി നല്‍കിയതെന്നാണ് ബിജെപി നേതാവ് പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് ഗവണ്‍മെന്റ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍മാരേയും ഒരു ലക്ചറേയും ഉള്‍പ്പെടുത്തിയാണ് അന്വേഷണ കമ്മീഷന്‍ രൂപികരിച്ചിരിക്കുന്നത്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT