പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ റെയ്ഡ്. ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ത്ത് വിജിലന്‍സ് മൂവാറ്റുപുഴ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ത്ത് തിങ്കഴാഴ്ച രാവിലെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കിറ്റ്‌കോ ഡിസൈനര്‍ ആയിരുന്ന നിഷാ തങ്കച്ചി, സ്ട്രക്ചറല്‍ എഞ്ചിനിയര്‍ ഷാലിമാര്‍, പാലാരിവട്ടം പാലം രൂപകല്‍പ്പന ചെയ്ത നാഗേഷ് കണ്‍സള്‍ട്ടന്‍സിയിലെ ഡിസൈനര്‍ മഞ്ജുനാഥ് എന്നിവരാണ് മറ്റ് പ്രതികള്‍.
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ അനുമതിയോടെയാണ് മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ പെരിയാര്‍ ക്രസന്റ് എന്ന വീഡിയില്‍ റെയ്ഡ് നടന്നത്. പി ഡബ്ലു ഡി മുന്‍ സെക്രട്ടറി ടി സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ക്കാന്‍ വിജിലന്‍സ് തീരുമാനമെടുത്തത്.
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിനെ മൂന്ന് തവണ ചോദ്യം ചെയ്തിരുന്നു.