News n Views

പാലാരിവട്ടം: ഗൂഢാലോചനയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍; സുമിത് ഗോയലിന് എല്ലാം അറിയാമെന്നും വിജിലന്‍സ്

THE CUE

പാലാരിവട്ടം മേല്‍പാലം അഴിമതി കേസില്‍ ഉന്നത രാഷ്രീയ നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കെന്ന് വിജിലന്‍സ്. കരാറുകാരന്‍ സുമിത് ഗോയലിനു രാഷ്ട്രീയ നേതാക്കള്‍ ആരെല്ലാം എന്ന് അറിയാമെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. കൈക്കൂലി വാങ്ങിയ പൊതുപ്രവര്‍ത്തകരുടെ പേര്‍ വെളിപ്പെടുത്താന്‍ സുമിത് ഗോയല്‍ ഭയക്കുന്നു. ഉന്നത രാഷ്ട്രീയ നേതാക്കളെ ഭയന്നാണ് പേര് വെളിപ്പെടുത്താത്തതെന്നും സുമിത് ഗോയലിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു ഹൈക്കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. നാളെ ജാമ്യപേക്ഷ കോടതി പരിഗണിക്കും.

കമ്പനി എം ഡി സുമിതഗോയലാണ് അഴിമതിയിലെ മുഖ്യസൂത്രധാരന്‍. കസ്റ്റഡിയിലുള്ളവര്‍ക്ക് ഗൂഡാലോചനയില്‍ പ്രധാന പങ്കുണ്ട്. ആര്‍ഡി എക്‌സ് കമ്പനിയുടെ ബാധ്യത തീര്‍ക്കാനാണ് സര്‍ക്കാറിന്റെ പണം ഉപയോഗിച്ചത്. പാലം നിര്‍മാണത്തിന് തുക ഉപയോഗിച്ചില്ലെന്ന് കണ്ടെത്തിയതായും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിര്‍മ്മാണ അഴിമതിക്കേസില്‍ വിജിലന്‍സിന് നിര്‍ണാക തെളിവവ് ലഭിച്ചിട്ടുണ്ട്. കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് പ്രൊജക്ട് എംഡി സുമിത് ഗോയലിന്റെ സ്വകാര്യ ലാപ്ടോപ്പ് അന്വേഷണസംഘത്തിന് ലഭിച്ചു. പണമിടപാട്, ഉന്നതരുടെ പേരുകള്‍, കത്തിടപാടുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ ലാപ് ടോപ്പിലുണ്ട്. പ്രധാനപ്പെട്ട ഡിജിറ്റല്‍ തെളിവായേക്കാവുന്ന ലാപ്ടോപ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. ശേഷം ഹാര്‍ഡ് ഡിസ്‌ക് പരിശോധനക്കായി സി ഡാക്കിന് കൈമാറി. കേസില്‍ ആരോപണവിധേയനായ മുന്‍പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT