News n Views

‘ഞങ്ങളുടെ കുടുംബം ശ്രീരാമന്റെ പിന്‍തുടര്‍ച്ചക്കാര്‍’; രേഖകളുണ്ടെന്നും അവകാശവാദവുമായി ബിജെപി എംപി 

THE CUE

ശ്രീരാമന്റെ പിന്‍തുടര്‍ച്ചക്കാരാണ് തന്റെ കുടുംബമെന്ന അവകാശവാദവുമായി ബിജെപി എംപി ദിയ കുമാരി. രാജസ്ഥാനിലെ രാജ്‌സമന്ദില്‍ നിന്നുള്ള എംപിയായ ദിയാകുമാരി ജയ്പൂരിലെ രാജകുടുബാംഗവുമാണ്. രാമന്റെ പിന്‍തുടര്‍ച്ചക്കാര്‍ ആരെങ്കിലും ഇപ്പോള്‍ അയോധ്യയിലുണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചതിന് പിന്നാലെയാണ് അവകാശവാദവുമായി ദിയ കുമാരി രംഗത്തെത്തിയത്. അയോധ്യ തര്‍ക്കം പരിഗണിക്കവെയായിരുന്നു സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ ചോദ്യം. രാമന്റെ പിന്‍തുടര്‍ച്ചക്കാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. തങ്ങളുടെ കുടുംബം ഉള്‍പ്പെടെ രാമന്റെ മകന്‍ കുശന്റെ പിന്‍തുടര്‍ച്ചക്കാരാണ്.

കയ്യെഴുത്ത് പ്രതികളുടെയും തന്റെ കുടുംബത്തിന്റെ പക്കലുള്ള മറ്റ് രേഖകളുടെയും അടിസ്ഥാനത്തിലാണ് വ്യക്തമാക്കുന്നതെന്നും ദിയ പറയുന്നു. കോടതിക്ക് ആവശ്യമെങ്കില്‍ ഈ രേഖകള്‍ പരിശോധിക്കാവുന്നതാണ്. എന്റെ അച്ഛന്‍, രാമന്റെ 309 ാം പിന്‍തുടര്‍ച്ചക്കാരനാണ്. കുശ്‌വാഹ വംശക്കാരാണ് തങ്ങളെന്നും ദിയ അവകാശപ്പെടുന്നു. എല്ലാവര്‍ക്കും രാമനില്‍ വിശ്വാസമുണ്ട്. കോടതി എത്രയും വേഗം വിധി പ്രസ്താവിക്കണമെന്നും ദിയ ആവശ്യപ്പെട്ടു. രാമന്റെ പിന്‍തുടര്‍ച്ചക്കാര്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോയെന്ന്, രാംലല്ലയ്ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ കെ പരാശരനോടായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ചിന്റെ ചോദ്യം.

തനിക്ക് അതേക്കുറിച്ച് അറിയില്ലെന്നും അന്വേഷിച്ച് കണ്ടെത്താമെന്നുമായിരുന്നു പരാശരന്റെ മറുപടി. അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി. സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കുമായി വീതിച്ച അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി കളാണ് സുപ്രീം കോടതിയുട ഭരണഘടനാ ബഞ്ച് പരിഗണിക്കുന്നത്. 2010 ലെ വിധിക്കെതിരെ 14 അപ്പീലുകളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

SCROLL FOR NEXT