News n Views

നിയമസഭയില്‍ വീണ്ടും മതം തിരിച്ചുള്ള കണക്ക് തേടി ഒ രാജഗോപാല്‍ എംഎല്‍എ ; അറിയേണ്ടത് വിദ്യാലയങ്ങളുടെ വിശദാംശങ്ങള്‍ 

THE CUE

നിയമസഭയില്‍ വീണ്ടും മതം തിരിച്ചുള്ള വിശദാംശങ്ങള്‍ തേടി ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വകാര്യ മേഖലയിലുള്ളത് എത്ര ? സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗങ്ങളില്‍പ്പെട്ട മാനേജ്‌മെന്റുകള്‍ നടത്തുന്നവ എത്ര ? ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗങ്ങള്‍ നടത്തുന്നവ എത്ര ?, ഇങ്ങനെയാണ് ഈ മാസം 7 ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിനോട് ഉന്നയിച്ച ചോദ്യം. ഈ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കാനിരിക്കുന്നതേയുള്ളൂ.

നേരത്തേ ബിപിഎല്‍ ഗുണഭോക്താക്കളുടെ മതം തിരിച്ചുള്ള കണക്ക് ഒ രാജഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. ഭക്ഷ്യമന്ത്രി പി തിലോത്തമനോടായിരുന്നു ചോദ്യം. കഴിഞ്ഞമാസം 11 ന് ഉന്നയിച്ച ചോദ്യം ഇങ്ങനെ. ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാം ? സംസ്ഥാനത്ത് ആകെ എത്ര കുടുംബങ്ങള്‍ ബിപിഎല്‍ പട്ടികയിലുണ്ട് ? ഇതില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം കുടുംബങ്ങളുടെ എണ്ണം എത്ര ? ഓരോ വിഭാഗവും എത്ര ശതമാനം വീതമുണ്ടെന്നും വ്യക്തമാക്കാമോ എന്നുമായിരുന്നു ആരാഞ്ഞത്. എന്നാല്‍ മതം തരിച്ചുള്ള കണക്ക് ശേഖരിച്ചിട്ടില്ലെന്നായിരുന്നു മന്ത്രി പി തിലോത്തമന്റെ മറുപടി. സെപ്റ്റംബര്‍ 29 വരെ 39,6071 കുടുംബങ്ങളെ ബിപിഎല്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു പ്രതികരണം.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT