News n Views

നിര്‍ഭയ കേസ്: പുനപരിശോധന ഹര്‍ജി തള്ളി; വധശിക്ഷ ശരിവെച്ച് സുപ്രീം കോടതി

THE CUE

നിര്‍ഭയ കേസിലെ പ്രതി അക്ഷയ്കുമാര്‍ സിങ് നല്‍കിയ പുനപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ച് ദില്ലി ഹൈക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചു. ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ ഇന്നലെ പിന്‍മാറിയിരുന്നു.

അക്ഷയ് സിങ്ങിന്റെ വാദം കേട്ടതിന് ശേഷമാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ഒരാളെയും കൊല്ലാനുള്ള അവകാശം ആര്‍ക്കും ഇല്ലെന്നും നിര്‍ഭയ കേസ് സിബിഐ അന്വേഷിക്കണമെന്നുമായിരുന്നു അക്ഷയ് കുമാറിന്റെ ഹര്‍ജിയിലെ ആവശ്യം. 30 മിനിറ്റ് വാദത്തിന് അഭിഭാഷകന് കോടതി രാവിലെ അനുവദിച്ചിരുന്നു. അക്ഷയ്കുമാറിന്റെ വാദം കോടതി അംഗീകരിച്ചില്ല.

കേസിലെ മുഖ്യപ്രതിയായ റാം സിങ് ജയിലില്‍ തൂങ്ങിമരിച്ചിരുന്നു. ഇത് ദുരൂഹമാണെന്നും അക്ഷയ് സിങ് വാദിച്ചു. വധശിക്ഷ തീരുമാനിച്ചതിന് ശേഷം ഇത്തരം ദുരൂഹത ഉന്നയിക്കുന്നത് പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

സുപ്രീംകോടതി വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് പ്രതിയുടെ അഭിഭാഷകന്‍ എപി സിംഗ് പ്രതികരിച്ചു. സുപ്രീംകോടതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ പ്രതിക്ക് രാ്ഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാം. ദയാ ഹര്‍ജി നല്‍കുന്നതിന് മൂന്ന് ആഴ്ചത്തെ സാവകാശം പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലന്ന ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി. ഇന്നലെ ചീഫ് ജസ്റ്റിസ് പിന്‍മാറിയതിനെ തുടര്‍ന്ന് പുതിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആര്‍ ഭാനുമതിക്ക് പുറമെ എ എസ് ബൊപ്പണ്ണ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രതികള്‍ക്ക് വേണ്ടി ബോബ്‌ഡെയുടെ ബന്ധുവായ അഭിഭാഷകന്‍ അര്‍ജുന്‍ ബോബ്‌ഡേ നേരത്തെ ഹാജരായിരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പിന്‍മാറ്റം.

പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. നാലാം പ്രതിയായ അക്ഷയ് താക്കൂറാണ് സുപ്രീംകോടതിയില്‍ വധശിക്ഷ വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കിയത്. മുകേഷ് സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരുടെ പുനപരിശോധന ഹര്‍ജികള്‍ കോടതി നേരത്തെ തള്ളിയിരുന്നു. വിനയ് ശര്‍മയുടെ ദയാ ഹര്‍ജി രാഷ്ട്രപതിയെ സമീപിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.

കേസില്‍ ആറ് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ ജയിലിനുള്ളില്‍ തൂങ്ങി മരിച്ചിരുന്നു. ഒരു പ്രതിക്ക് കുറ്റകൃത്യം ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ല. പ്രതികളെ തൂക്കിലേറ്റാനുള്ള നടപടികളുമായി തീഹാര്‍ ജയില്‍ അധികൃതര്‍ മുന്നോട്ട് പോകുന്നതിനിടെയാണ് പുനപരിശോധന ഹര്‍ജി സുപ്രീംകോടതിയിലെത്തുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT